ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഡിസിസി അദ്ധ്യക്ഷന്‍ സി.പി മാത്യുവിന് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് രംഗത്ത്. മാധ്യമങ്ങൾ മാത്യുവിന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെനും പ്രസിഡന്റിനെതിരെ നടത്തുന്ന രാഷ്ട്രീയ നാടകത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഇന്ദു സുധാകരന്‍ പറഞ്ഞു.
അദ്ദേഹം തന്റെ പ്രസംഗത്തിൽ സിപിഎമ്മില്‍നിന്ന് ലഭിക്കുന്ന സുഖം ഭരണ സുഖമെന്നാണ് ഉദ്ദേശിച്ചത്. കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറിയവര്‍ക്ക് ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടതായി വരും. കോൺഗ്രസിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കഠിന പ്രയത്‌നം നടത്തിയാണ് രാജി ചന്ദ്രനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് ടിക്കറ്റില്‍ വിജയിപ്പിച്ചത്.
പക്ഷെ അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച് അവര്‍ കൂറുമാറിയത് മാന്യത ഇല്ലാത്ത പ്രവര്‍ത്തിയാണെന്ന് മഹിള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മഹിള കോണ്‍ഗ്രസിനു വേണ്ഡി നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരന്‍, നൈറ്റ്‌സി കുര്യാക്കോസ്, ഹാജറ സെയ്തുമുഹമ്മദ് എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.
from ഇ വാർത്ത | evartha https://ift.tt/jX4vig0
via IFTTT
No comments:
Post a Comment