ഉക്രൈനിൽ നിന്നും റഷ്യൻ സേനയുടെ പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.
സമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം അടുത്ത ഘട്ടമായി പൊതു സഭയിലെത്തും. ഇതുവരെ പിന്തുടരുന്ന ചേരി ചേരാ നയം ഇപ്പോഴും സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ ഉക്രൈൻ റഷ്യ പ്രശ്നത്തിന് നയതന്ത്ര ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു.
അതേസമയം, റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർക്കുന്നത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ഇതോടൊപ്പം ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
from ഇ വാർത്ത | evartha https://ift.tt/OnU9VZ0
via IFTTT
No comments:
Post a Comment