ഉദ്യോഗസ്ഥനും വളർത്ത് നായക്കും സവാരിക്കായി അത്ലറ്റുകളോട് നേരത്തെ സ്റ്റേഡിയം വിടാൻ ആവിശ്യപ്പെതായി പരാതി ; കനത്ത അവഗണന - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, May 26, 2022

ഉദ്യോഗസ്ഥനും വളർത്ത് നായക്കും സവാരിക്കായി അത്ലറ്റുകളോട് നേരത്തെ സ്റ്റേഡിയം വിടാൻ ആവിശ്യപ്പെതായി പരാതി ; കനത്ത അവഗണന

ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കും വളർത്തു നായക്കും രാത്രിയിൽ നടക്കാൻ ഇറങ്ങാൻ താരങ്ങളോട് നേരത്തെ പരിശീലനം അവസാനിപ്പിക്കാൻ നിർദേശം നൽകിയതിനെതിരെ വ്യാപാക പ്രധിഷേധം.

ഡൽഹി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് ഖിർവാറിനും വളർത്തു നായക്കും സവാരി നടത്തുന്നതിനായി, ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തിലാണ് അത്ലറ്റുകൾക്ക് പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ട “ഗതികേടിലായത്.

മേലുദ്യോഗസ്ഥന്റെ വളർത്തു നായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനാണ് ഇതേ സമയത്ത് മറ്റുള്ളവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതെന്ന് “ദ് ഇന്ത്യൻ എക്സ്പ്രസ് മാധ്യമമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്

“മുൻപ് രാത്രി 8 8:30 വരെ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ്സിനു കീഴിൽ ഞങ്ങൾ പരിശീലിച്ചിരുന്നു. പക്ഷേ ഇപ്പോൾ മേലുദ്യോഗസ്ഥനു നായയുമൊത്തു സവാരി നടത്തുന്നതിനു വേണ്ടി ഞങ്ങളോട് 7 മണിക്ക് സ്റ്റേഡിയം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഞങ്ങളുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയാണ്’- പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു പരിശീലകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അതേ സമയം പ്രിൻസിപ്പൽ സെക്രട്ടറി ആരോപണം നിഷേധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നായയുമായി സായാഹ്ന സവാരി നടത്താറുണ്ടെന്നും എന്നാൽ ഇതൊരു പതിവല്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം അത്ലീറ്റുകൾക്ക് അവകാശപ്പെട്ടതാണ്. പ്രവേശിക്കരുതെന്ന് ഒരാളോടും ഞാൻ പറയില്ല.എന്നാണ് സെക്രട്ടറിയുടെ വിശദീകരണം എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വാദം പൊളിക്കക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്, വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്

The post ഉദ്യോഗസ്ഥനും വളർത്ത് നായക്കും സവാരിക്കായി അത്ലറ്റുകളോട് നേരത്തെ സ്റ്റേഡിയം വിടാൻ ആവിശ്യപ്പെതായി പരാതി ; കനത്ത അവഗണന appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Si5Dox8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages