
ബാംഗ്ലൂരും ലഖ്നൗവും തമ്മിലുള്ള എലിമിനേറ്ററിനുമുമ്പ് ഹർഷൽ പട്ടേലിന് പരിക്കേറ്റിരുന്നു. വലതുകൈയ്യിൽ തുന്നിക്കെട്ടലുകൾ ആവശ്യമായിരുന്ന ഒരു ഇഞ്ച്വറി ഹർഷൽ മൽസരത്തിനിനിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പരിക്കിനെ വകവെയ്ക്കാതെ ഹർഷൽ എലിമിനേറ്ററിൽ എറിഞ്ഞ നാലോവറിൽ വഴങ്ങിയത് കേവലം 25 റൺസ് മാത്രമായിരുന്നു മറ്റു ബോളർമാരെല്ലാം നന്നായി അടിവാങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്.

ഹർഷലിൻ്റെ പതിനെട്ടാം ഓവറാണ് വഴിത്തിരിവായത്. അതിൽ ആകെ പിറന്നത് 8 റൺസ് . സ്റ്റോയിനിസിൻ്റെ വിക്കറ്റും വീണു. വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന ലഖ്നൗവിനെ താരം പൂട്ടി കെട്ടി ആർ.സി.ബി ജയിച്ചു കഴിഞ്ഞപ്പോൾ ഹർഷൽ വലതുകൈ കൊണ്ട് ഷെയ്ക് ഹാൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല. സഹോദരിയുടെ മരണം സൃഷ്ടിച്ച മാനസിക വ്യഥയെക്കൂടി അതിജീവിച്ചാണ് അയാൾ കളിക്കുന്നത് എന്നുകൂടി ഓർക്കണം പോരാളി എന്ന വാക്കിന് ഇനിമുതൽ ഹർഷൽ എന്ന പര്യായായവും ക്രിക്കറ്റ് ലോകത്ത് ഉണ്ടാവും.
The post പരിക്ക് മൂലം വലതു കൈ തുന്നി കെട്ടി; സഹോദരിയുടെ മരണം നൽകിയ വേദനയിൽ നീറി അയാൾ പന്തെറിഞ്ഞു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/DFkulgj
via IFTTT
No comments:
Post a Comment