
ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത പഠിതാർ തുടർന്ന് ഇഞ്ചുറി റിപ്ലെസ്മെന്റ് ആയി ടീമിൽ തിരിച്ചെത്തുക.പിന്നീട് ലഭിക്കുന്ന അവസരങ്ങളിൽ ചെറിയ ഇന്നിംഗ്സ്കളിലൂടെ ഫസ്റ്റ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിക്കുക.തുടർന്ന് ക്രിക്കറ്റ് ആരാധകർ മുഴുവൻ ഉറ്റു നോക്കുന്ന ഒരു വേദിയിൽ തന്റെ ടീമിന്റെ സീസണിലെ ഏറ്റവും നിർണായകമായ മത്സരത്തിൽ തന്റെ യഥാർത്ഥ കഴിവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക.
രജത് പഠിതാർ എന്ന അൺ ക്യാപ്ഡ് ഇന്ത്യൻ താരത്തിന്റെ സ്റ്റോറി
ഏതൊരു ഇന്ത്യൻ യുവതാരത്തിന്റെയും കരിയർ സ്വപ്നങ്ങൾക്ക് പ്രചോദനമാകുന്നതാണ്.ആദ്യ ഓവറിൽ ക്യാപ്റ്റൻ ഡുപ്ലെസിയെ നഷ്ടപ്പെട്ടാണ് ആർസിബി ഇന്നിംഗ്സ് ആരംഭിക്കുന്നത് .പക്ഷെ
വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്വേലും ഫാഫ് ഡുപ്ലെസിയും അടങ്ങുന്ന ആർസിബിയുടെ ടോപ്പ് ഓർഡർ ഒന്നടങ്കം പരാജയപ്പെട്ട് പോയൊരു മത്സരത്തിൽ ഈഡൻ ഗാർഡനിൽ പഠിതാർ മറ്റൊരു കഥ ആരംഭിക്കുകയാണ്.
ആദ്യ 10 ഓവറിൽ റൺറേറ്റ് താഴെ പോകാതെ ആർസിബി ഇന്നിംഗ്സ് ബിൽഡ് ചെയ്ത ശേഷം ദിനേശ് കാർത്തിക്കിനൊപ്പം കളിയുടെ വിധി കുറിച്ചോരു പാർട്ണർഷിപ്പ്. രണ്ടാം പകുതിയിൽ ലഖ്‌നൗ ബൗളിംഗ് നിരയെ കടന്നാക്രമിച്ചു ടീമിന്റെ സ്കോർ 200 കടത്തുകയാണ്.സീസണിൽ റൺ വഴങ്ങുന്നതിൽ ഏറ്റവും പിശുക്ക് കാണിച്ച ബൗളർമാരെ അയാൾ നേരിടുന്ന രീതി സാക്ഷാൽ വിവിഎസ് ലക്ഷ്മണിനെ പോലും ഇമ്പ്രസ്ചെയ്യിക്കുന്നുണ്ട്
.ഐപിഎല്ലിൽ പ്ലെ ഓഫിൽ സെഞ്ചുറി നേടുന്ന ആദ്യം അൺ ക്യാപ്പ്ഡ് ഇന്ത്യൻ താരമായി ചരിത്രം കുറിച്ച രാത്രി ആർസിബി ക്വളിഫയിറിലേക്ക് നടന്ന് കയറുകയാണ്.
The post ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത പഠിതാർ; പുതിയ ചരിത്രം എഴുതുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/zq8C7FR
via IFTTT
No comments:
Post a Comment