
ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് എടികെ മോഹൻ ബഗാനോട് വിടപറയാനൊരുങ്ങി മൈക്കിൾ സൂസൈരാജ്. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന ഈ 27-കാരൻ ഇനി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറാനാണ് സാധ്യത. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹലുവോ ഇക്കാര്യം ട്വീറ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിയായ സൂസൈരാജ്, 2019 മുതൽ കൊൽക്കത്ത ക്ലബിന്റെ ഭാഗമാണ്. ആദ്യ സീസണിൽ ടീമിനായി 20 മത്സരങ്ങളിലും കളിച്ച സൂസൈരാജിന്, ബഗാനുമായുള്ള എടികെയുടെ ലയനത്തിന് ശേഷം അത്ര നല്ല കാലമല്ല. 2020-21 സീസണിന്റെ ഭൂരിഭാഗവും പരുക്കിനെത്തുടർന്ന് നഷ്ടമായ സൂസൈരാജിന് കഴിഞ്ഞ സീസണിലും കാര്യമായ അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ക്ലബ് മാറ്റത്തിന് തയ്യാറെടുക്കുന്നത്.
സൂസൈരാജിനായി ഒഡിഷയ്ക്ക് പുറമെ മറ്റൊരു ക്ലബ് കൂടി രംഗത്തുണ്ടായിരുന്നു. എന്നാൽ ഒഡിഷയുടെ ഓഫർ സൂസൈരാജ് സ്വീകരിക്കാനാണ് സാധ്യത. മാർക്കസിന്റെ ട്വീറ്റ് പ്രകാരം താരത്തിന്റെ മെഡിക്കൽ പൂർത്തിയായി. കരാറൊപ്പുവയ്ക്കുക എന്ന നടപടക്രമാണ് ഇനി ബാക്കിനിൽക്കുന്നത്.
The post സൂപ്പർതാരം ബഗാനോട് വിടപറയുന്നു; പുതിയ തട്ടകം തീരുമാനിച്ചു..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/MlGnaRt
via IFTTT
No comments:
Post a Comment