ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്ത വിദേശസ്ട്രൈക്കർമാരിലൊരാൾ മാറ്റ് ഡെർബിഷെയറാണ്. 36-കാരനായ മാറ്റ് ഇംഗ്ലീഷ് സ്ട്രൈക്കറാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം കളിച്ച പരിചയസമ്പത്തുമായാണ് മാറ്റ് ഇന്ത്യയിലേക്ക് വരുന്നത്.
ഇംഗ്ലണ്ടിന് പുറമെ ഗ്രീസ്, സൈപ്രസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മാറ്റ് ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐഎസ്എൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലേക്ക് വന്നതിനെക്കുറിച്ച് മാറ്റ് വിശദീകരിച്ചു.
ഞാന് ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലൊക്കെ കളിച്ചു, ഇപ്പോൾ വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കണം എന്ന് തോന്നി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെക്കുറിച്ച് ഞാൻ ഒട്ടേറെ നല്ല കാര്യങ്ങൾ കേട്ടിട്ടുണ്ട്, അതുകൊണ്ടാണ് ഒരു അവസരം വന്നപ്പോൾ ചാടിവീണത്, ഐഎസ്എല്ലിൽ മുമ്പ് കളിച്ചിട്ടുള്ള പലരേയും എനിക്കറിയാം, ഐഎസ്എൽ എളുപ്പമുള്ള ഒരു ലീഗില്ല, അൽപ്പം കടുപ്പമേറിയതാണ്, പ്രത്യേകിച്ച് ഇവിടുത്തെ കാലാവസ്ഥ സാഹചര്യങ്ങൾ, മാറ്റ് പറഞ്ഞു.
The post ഐഎസ്എൽ കടുപ്പമേറിയ ലീഗ്; ഇന്ത്യയിലേക്ക് വന്നതിനെക്കുറിച്ച് ഇംഗ്ലീഷ് താരം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/rIYcb6h
via IFTTT
No comments:
Post a Comment