ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായാണ് യുവതാരം അപൂയ റാൾട്ടെയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കായി കളിക്കുകയാണ് ഈ മധ്യനിരതാരം. ഇന്ത്യൻ ദേശീയ ടീമിലേയും സ്ഥിരം സാന്നിധ്യമാണിപ്പോൾ അപൂയ.
അടുത്തിടെ രണ്ടാഴ്ചത്തെ വിദേശപരിശീലകനം പൂർത്തിയാക്കിയ താരം കൂടിയാണ് അപൂയ. ബെൽജിയം ക്ലബ് എസ്കെ ലൊമ്മലിനൊപ്പമായിരുന്നു അപൂയയുടെ പരിശീലനം. മുംബൈ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ് തന്നെയാണ് ലൊമ്മലും. വിദേശപരിശീലനം പൂർത്തിയാക്കിയെത്തിയ അപൂയ, രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചാൽ ഇന്ത്യൻ താരങ്ങൾക്കും യൂറോപ്യൻ ടീമുകളോട് മുട്ടിനിൽക്കാമെന്നാണ് പറയുന്നത്.
യൂറോപ്യൻ താരങ്ങൾക്കൊപ്പമോ അവർക്കെതിരെയോ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് മികവുണ്ട്, എന്നാൽ അതിന് രണ്ടാ കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്, ഒന്ന് നമുക്ക് മികച്ച അക്കാദമികൾ വേണം, മറ്റൊന്ന് വളരെ ചെറുപ്പത്തിലേ തുടങ്ങണം, കുട്ടികളെ വളരെ ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിലേക്കെത്തിച്ചാൽ അവർക്ക് യൂറോപ്യൻ ശൈലിയിൽ കളിച്ചുവളരാനാകും, അങ്ങനെ വരുമ്പോൾ എത്ര ഉയർന്ന തലത്തിലും വിദേശതാരങ്ങളുമായി മുട്ടിനിൽക്കാൻ നമ്മുടെ കളിക്കാർക്ക് സാധിക്കും, അപൂയ പിടിഐയോട് പറഞ്ഞു.
The post വിദേശികളോട് മുട്ടിനിൽക്കണമെങ്കിൽ ആ രണ്ട് കാര്യങ്ങൾ ചെയ്യണം; പറയുന്നത് അപൂയ റാൾട്ടെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3qphoBD
via IFTTT
No comments:
Post a Comment