ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ നിന്ന് വിദേശികൾ ഔട്ട്; വിപ്ലവകരമായ മാറ്റം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, September 27, 2022

ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ നിന്ന് വിദേശികൾ ഔട്ട്; വിപ്ലവകരമായ മാറ്റം

ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ ഇനി വിദേശതാരങ്ങൾ പാടില്ല എന്ന് നിയമം വരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ലീ​ഗ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വൈകാതെ തന്നെ ഈ തീരുമാനം ഫെ‍ഡറേഷന്റെ എക്സിക്യൂട്ടീവ് സമിതി അം​ഗകീരിക്കുമെന്നാണ് സൂചന.

നിലവിൽ ഐഎസ്എല്ലിനും ഐ-ലീ​ഗിനും താഴെയാണ് ഐ-ലീ​ഗ് രണ്ടാം ഡിവിഷനൻ. അതായത് ഇന്ത്യയിലെ മൂന്നാം ഡിവിഷൻ ഫുട്ബോൾ ലീ​ഗ്. 1998-ലാണ് ഐ-ലീ​ഗ് രണ്ടാം ഡിവിഷൻ തുടങ്ങുന്നത്. അന്നുമുതൽ തന്നെ മിക്കവാറും ക്ലബുകളും വിദേശതാരങ്ങളെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷൻ ടീമുകൾക്ക് മൂന്ന് വിദേശികളെ വരെ സൈൻ ചെയ്യാമായിരുന്നു. എന്നാൽ ഇക്കുറി മുതൽ ഇന്ത്യൻ താരങ്ങൾ മാത്രമടങ്ങിയ സ്ക്വാഡുകളാകും ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ കളിക്കുക.

അടുത്ത വർഷം ജനുവരി മൂന്നാം വാരത്തോടെയാകും ഐ-ലീ​ഗ് രണ്ടാം ഡിവിഷൻ തുടങ്ങുക. 15 ടീമുകളാകും ലീ​ഗിലുള്ളത്. ഇവർക്ക് പുറമെ ഐഎസ്എൽ, ഐ-ലീ​ഗ് ടീമുകളുടെ റിസർവസ് നിരയും രണ്ടാം ഡിവിഷനിൽ പങ്കെടുക്കു. എന്നാൽ ഈ ടീമുകൾക്ക് സ്ഥാനക്കയറ്റത്തിന് യോ​ഗ്യതയുണ്ടായിരിക്കില്ല.

The post ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ നിന്ന് വിദേശികൾ ഔട്ട്; വിപ്ലവകരമായ മാറ്റം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/7FxczaI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages