ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, April 12, 2023

ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി

തിരുവനന്തപുരം: ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല് ഹര്ജിയില് സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക പ്രവര്ത്തകന് സാബു സ്റ്റീഫനാണ് പരാതി നല്കിയത്. കേസില് എതിര് കക്ഷിയായ മുഖ്യമന്ത്രിയുടെ സല്ക്കാര ചടങ്ങില് ലോകായുക്ത ജഡ്ജിമാര് പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരെ തല്സ്ഥാനത്തു നിന്നും നീക്കാന് ഗവര്ണര് ഇടപെടണമെന്നും പരാതിയില് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധി കേസിലെ വിധിക്കെതിരായ റിവ്യൂ ഹര്ജി ഇന്നലെ ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. ഇതിനുശേഷം ലോകായുക്ത ഫുള്ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. തുടര്ന്ന് കേസ് പരിഗണിക്കുന്നത് ജൂണ് അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

The post ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1eQCgOw
via IFTTT

No comments:

Post a Comment

Post Bottom Ad

Pages