മിന്നിത്തിളങ്ങി സി.പി.ഐ. (എം.എൽ.)എൽ. - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

മിന്നിത്തിളങ്ങി സി.പി.ഐ. (എം.എൽ.)എൽ.

ന്യൂഡൽഹി: ഈ അവസരം ഞങ്ങൾ നഷ്ടപ്പെടുത്തിയാൽ ജനാധിപത്യം അതിജീവിക്കില്ല- രാഷ്ട്രീയവൈരികളായിരുന്ന ആർ.ജെ.ഡി.യും കോൺഗ്രസുമായുള്ള ബിഹാറിലെ മഹാസഖ്യത്തിൽ ചേർന്നതിനെക്കുറിച്ചു തീരുമാനത്തെ സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യം അധികാരമേറുമെന്നു പറയാനാവില്ലെങ്കിലും പ്രതിപക്ഷ മുന്നണിയിൽ മിന്നുന്ന വിജയം നേടുകയാണ് ഈ പാർട്ടി. ബി.ജെ.പിയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷത്തിനൊപ്പം വിട്ടുവീഴ്ച ചെയ്തു മത്സരിച്ച 19 സീറ്റുകളിൽ 12-ലും മുന്നേറിക്കൊണ്ടിരിക്കുകയാണ് സി.പി.ഐ (എം.എൽ)-ലിബറേഷൻ. ബിഹാറിലെ ഇടതുപക്ഷം പഴയകാലപ്രഭാവം വീണ്ടെടുത്തതിന്റെ ലക്ഷണം കൂടിയായി മഹാസഖ്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ തിളങ്ങുന്ന വിജയം. ലിബറേഷൻ പാർട്ടിയുള്ള മഹാസഖ്യം വിജയിച്ചാൽ ബീഹാറിൽ നക്സലിസം തിരിച്ചു വരുമെന്നായിരുന്നു തിരഞ്ഞെടുപ്പുറാലികളിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം. കിഴക്കൻ യു.പിയോടു ചേർന്നുള്ള മണ്ഡലങ്ങളിലുൾപ്പെടെ സി.പി.ഐ. (എം.എൽ) ലിബറേഷൻ വിജയം നേടി ഇതിനു മറുപടി നൽകി. ആറ, ആർവാൾ, അജിയോൺ, ബൽറാംപുർ, ദറോളി, ദുമ്രാവൂൺ, ഘോസി, കരാകാത്, പാലിഗഞ്ജ്, ഫുൽവാഡി, തരാരി, സിറാദേയ് എന്നിവയാണ് പാർട്ടി വിജയമുറപ്പിച്ചിട്ടുള്ള 12 മണ്ഡലങ്ങൾ. ഇതിൽ, ബൽറാംപുരിൽ വി.ഐ.പി പാർട്ടിയോടു പൊരുതി മെഹബൂബ് ആലം, ദറോളിയിൽ ബി.ജെ.പിയെ നേരിട്ട് സത്യദേവ് റാം, തരാരിയിൽ സ്വതന്ത്രനെ വീഴ്ത്തി സുധാമ പ്രസാദ് എന്നിവർ 2015-ലെ വിജയം ആവർത്തിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3paJ4rk
via IFTTT

No comments:

Post a Comment

Post Bottom Ad

Pages