അടുത്ത വർഷം ആദ്യം നടക്കുന്ന വനിതാ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. നിർണായക ടൂർണമെന്റാണ് മുന്നിലുള്ളതെങ്കിലും ഇന്ത്യൻ ടീമിന് വേണ്ട തയ്യാറെടുപ്പുകൾ ലഭിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്. ടീം ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ട് കുറേ നാളുകളായി.
ഇപ്പോൾ ഒരു മാസത്തോളമായി റാഞ്ചിയിൽ പരിശീലകൻ തോമസ് ഡെന്നെർബിയുടെ കീഴിൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് ടീം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ താരങ്ങൾക്ക് മത്സരപ്പോരാട്ടങ്ങൾ കളിക്കാനുള്ള അവസരവും ലഭിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ഇന്ത്യ നാല് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ കളിക്കും.
യുഎഇയിലെ ദുബായിലും ബെഹ്റൈനിലെ മനാമയിലുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ. ഒക്ടോബർ രണ്ടിന് ദുബായിൽ യുഎഇയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാലിന് അവിടെ തന്നെ ഇന്ത്യ ടൂണീഷ്യയെ നേരിടും. പിന്നീട് മനാമയിലേക്ക പോകുന്ന ടീം, ഒക്ടോബർ പത്തിന് ബഹ്റൈനേയും 13-ന് ചൈനീസ് തായ്പെയിയേയും നേരിടും.
അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം സ്വീഡനിലേക്ക് പറക്കുമെന്നും സൂചനകളുണ്ട്. സ്വീഡനിലെ രണ്ട് പ്രധാന ക്ലബുകളുമായി ഇന്ത്യൻ ദേശീയ ടീം സൗഹൃദമത്സരം കളിച്ചേക്കും. സ്വീഡൻ സ്വദേശിയായ ഡെന്നാർബി ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യയിലാണ് ഏഷ്യാ കപ്പ് നടക്കുക.
The post ഒടുവിൽ ഇന്ത്യൻ വനിതാ ടീമിന് ആശ്വാസ വാർത്ത; അടുത്ത മാസം നാല് കിടിലൻ മത്സരങ്ങൾ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3EXxUye
via IFTTT
No comments:
Post a Comment