വാഷിങ്ടൺ: യുക്രൈനിൽ റഷ്യ കടന്നുകയറ്റം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.. അടുത്തിടെ ഇന്ത്യയുെട പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നതായും യു.എസ്. വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ''അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സഖ്യകക്ഷിയാണ് ഇന്ത്യ. സൈനികശക്തി ഉപയോഗിച്ച് അതിർത്തികൾ മാറ്റുന്നതിനെ അവർ എതിർക്കും'' -പ്രൈസ് പറഞ്ഞു. അതിനിടെ, റഷ്യ സൈനികനടപടി സ്വീകരിച്ചാൽ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് പറഞ്ഞു. യുക്രൈനിലും റഷ്യയിലും നടന്ന സമാധാനചർച്ചകളിൽ പങ്കെടുത്തശേഷമായിരുന്നു ഷോൾസിന്റെ പ്രതികരണം. പുതിനു പിന്തിരിയാൻ ഇനിയും സമയം അവശേഷിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് വരുംദിവസങ്ങളിൽ യുക്രൈൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights: US Hopes Of Indian Support If Russia Attacks Ukraine
from mathrubhumi.latestnews.rssfeed https://ift.tt/Za3GUgo
via IFTTT
Post Top Ad
Thursday, February 17, 2022
Home
MATHRUBHUMI mathrubhumi.latestnews.rssfeed
റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.
റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment