ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ വീണ്ടുമൊരു തകർപ്പൻ സൈനിങ് പൂർത്തിയാക്കുന്നു. ഇന്ത്യൻ ഗോളി നവീൻ കുമാറാണ് കൊൽക്കത്ത വമ്പന്മാരുടെ ഭാഗമാകുന്നത്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
33-കാരനായ നവീനെ ഒരു സീസൺ നീളുന്ന ലോണിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. ഐഎസ്എൽ ക്ലബ് തന്നെയായ എഫ്സി ഗോവയിൽ നിന്നാണ് നവീൻ ഈസ്റ്റ് ബംഗാളിലേക്ക് നീങ്ങുന്നത്. 2019 മുതൽ ഗോവയ്ക്കായി കളിക്കുന്ന താരമാണ് നവീൻ. ക്ലബിനൊപ്പം ഡ്യൂറാൻഡ് കപ്പ്, ഐഎസ്എൽ ഷീൽഡ്, സൂപ്പർ കപ്പ് എന്നിവ നവീൻ നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണുകളിൽ യുവഗോളി ധീരജ് സിങിന്റെ ബാക്ക് അപ് ഗോളിയായിരുന്ന നവീന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല.
പഞ്ചാബ് സ്വദേശിയായ നവീൻ സൂപ്പർ ക്ലബ് ജെസിടിയുടെ അക്കാദമി താരമാണ്. പൈലൻ ആരോസിലൂടെയായിരുന്നു താരത്തിന്റെ സീനിയർ ടീം അരങ്ങേറ്റം. പിന്നീട് മോഹൻ ബഗാൻ, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബുകൾക്കായി നവീൻ കളിച്ചിട്ടുണ്ട്.
The post വീണ്ടും തകർപ്പൻ സൈനിങ്ങുമായി ഈസ്റ്റ് ബംഗാൾ; സ്റ്റാർ ഗോളി ടീമിലേക്ക് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/ToJlK5t
via IFTTT
No comments:
Post a Comment