കന്നവാരോ വീണ്ടും കോച്ചാകുന്നു..?? ചർച്ചകൾ ഇറ്റാലിയൻ ക്ലബുമായി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, September 19, 2022

കന്നവാരോ വീണ്ടും കോച്ചാകുന്നു..?? ചർച്ചകൾ ഇറ്റാലിയൻ ക്ലബുമായി

വിഖ്യാത താരം ഫാബിയോ കന്നവാരോ ഒരിടവേളയ്ക്ക് ശേഷം കോച്ചിങ് ദൗത്യത്തിലേക്ക് തിരിച്ചെത്തുന്നു. ഇറ്റലിയിലെ രണ്ടാം ഡിവിഷൻ ക്ലബായ ബെനെവെന്റോയിലാണ് കന്നവാരോ പുതിയ ദൗത്യമേറ്റെടുക്കാനൊരുങ്ങുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

ഒരു വർഷത്തോളമായ കന്നവാരോ പരിശീലകന രം​ഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. ഫാബ്രീസിയോയുടെ ട്വീറ്റ് പ്രകാരം ബെനെവെന്റോയുമായി കന്നവാരോയുടെ ചർച്ചൾ മികച്ച രീതിയിലാണ് മുന്നേറുന്നത്. വൈകാതെ തന്നെ അദ്ദേഹം ഈ കരാർ ഒപ്പുവയ്ക്കുമെന്നാണ് ഫാബ്രീസിയോ നൽകുന്ന സൂചന. അങ്ങനെ വന്നാൽ സ്വന്തം നാട്ടിലെ കന്നവാരോയുടെ ആദ്യ പരിശീലകദൗത്യമാകുമിത്.

ഇറ്റലിയിലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനെന്ന നിലയിലാണ് കന്നവാരോ ശ്രദ്ധേയനാകുന്നത്. പിന്നീട് ചൈനയിലാണ് പ്രധാനമായും കന്നവാരോ പരിശീലകദൗത്യങ്ങൾ നിർവഹിച്ചത്. ചൈനയിലെ സൂപ്പർക്ലബായ ​ഗ്വാങ്ഷു എവർ​ഗ്രാൻഡെയ്ക്കൊപ്പം ഒരുപിടി നേട്ടങ്ങൾ കൈവരിച്ച കന്നവാരോ, രണ്ട് മത്സരങ്ങളിൽ ചൈനീസ് ദേശീയ ടീമിനേയും പരിശീലിപ്പിച്ചിരുന്നു.

The post കന്നവാരോ വീണ്ടും കോച്ചാകുന്നു..?? ചർച്ചകൾ ഇറ്റാലിയൻ ക്ലബുമായി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/iRXLwGg
via IFTTT

No comments:

Post a Comment

Post Bottom Ad

Pages