ലോകകപ്പ് പരാജയം പുതുവർഷത്തിൽ പരിശോധിക്കും; ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, December 30, 2022

ലോകകപ്പ് പരാജയം പുതുവർഷത്തിൽ പരിശോധിക്കും; ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും. പിടിഐയുടെ റിപ്പോർട്ട് പ്രകാരം ജനുവരി മൂന്നിന് മുംബൈയിൽ വച്ചാകും അവലോകനയോ​ഗം നടക്കുക.

ടി20 ലോകകപ്പിൽ കിരീടത്തിന് ഏറ്റവും സാധ്യത കൽപ്പിച്ച ടീമുകളിലൊന്നായിരുന്നു ഇന്ത്യ. മികച്ച രീതിയിൽ സെമിയിലെത്തിയ ഇന്ത്യക്ക് എന്നാൽ അവിടെ അടിപതറി. സെമി പോരാട്ടത്തിൽ പത്ത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യക്ക് മേൽ ഇം​ഗ്ലണ്ട് നേടിയത്. തുടർന്നാണിപ്പോൾ ഈ പ്രകടനം ബിസിസിഐ വിശകലനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ നേതൃത്വത്തിന് പുറമെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും നാഷ്ണൽ ക്രിക്കറ്റ് അക്കാദമി മേധാവി വിവിഎസ് ലക്ഷ്മണും യോ​ഗത്തിൽ പങ്കെടുക്കും.

ദ്രാവിഡ് ഇല്ലാതിരുന്ന ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ചുമതല വഹിച്ചത് ലക്ഷ്മണാണ്. ഈ സാഹചര്യത്തിലാണ് ലക്ഷ്മണും യോ​ഗത്തിൽ പങ്കെടുക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പദ്ധതികളും ഈ യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

The post ലോകകപ്പ് പരാജയം പുതുവർഷത്തിൽ പരിശോധിക്കും; ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/UgoIm6r
via IFTTT

No comments:

Post a Comment

Post Bottom Ad

Pages