ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവിന് നെഞ്ചിൽ വെടിയേറ്റു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവിന് നെഞ്ചിൽ വെടിയേറ്റു

പെരുമ്പാവൂർ: ലഹരി മാഫിയസംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലിനിടെ യുവാവിന് നെഞ്ചിൽ വെടിയേറ്റതായി വിവരം. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ മാവിൻ ചുവട് ജംഗ്ഷനിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. വെടിവെയ്പിലും വടിവാൾ ആക്രമണത്തിലും പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത കാർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. മൂന്നു പേരെ തിരിച്ചറിഞ്ഞു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പെരുമ്പാവൂർ പോലീസ് അറിയിച്ചു. Content Highlights:clash between drug mafia one man seriously injured

from mathrubhumi.latestnews.rssfeed https://ift.tt/38vqww1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages