വയലാർ : വേള്‍ഡ് വേള്‍ഡ് തായ്ക്വാന്‍ഡോ ഇന്റര്‍നാഷണല്‍ പരീക്ഷയില്‍ തൊണ്ണൂറ് ശതമാനം മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വാന്‍ഡോ പരിശീലകനായി മാറിയിരിക്കുകയാണ് അമീര്‍.
വയലാര്‍ പടിഞ്ഞാറെ കൊച്ചുപറമ്പില്‍ യൂസഫിന്റെയും,ജമീലയുടെയും ഇളയമകനാണ്.
രാമവര്‍മ്മ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തായ്ക്വാന്‍ഡോ പരിശീലനം തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോള്‍ കേരളത്തിന് വേണ്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.2013 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ച് പരിശീലകനായി മാറുകയായിരുന്നു ഈ ചെറുപ്പക്കാരൻ. കേരള സര്‍വ്വകലാശാല ടീമിന്റെ പരിശീലകനായിരുന്നു.പിന്നീട് ദേശീയ ടീമിന്റെ പരിശീലകനായി . 2019ല്‍ നടന്ന ജീവന്‍ ചാമ്പ്യന്‍ഷിപ്പില്‍ വേള്‍ഡ് റാങ്കിംഗിലും ഒളിംപിക് റാങ്കിംഗിലും ഇടം നേടി.
നിലവിൽ അമീറിന്റെ കീഴിൽ വിവിധ സ്ഥാപനങ്ങളിൽ ആയി മുന്നൂറോളം കുട്ടികൾ തൈക്കോണ്ടോ അഭ്യസിച്ചു വരുന്നു ഇതിൽ തന്നെ സംസ്ഥാന ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച ഒട്ടനവധി കുട്ടികളുണ്ട്. കൂടാതെ കേരളത്തിൽ നിന്നും മാത്രം പതിനാലോളം കുട്ടികൾ അമീറിന്റെ കീഴിൽ നിന്നും തൈക്കോണ്ടോ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കി വിവിധ സ്ഥലങ്ങളിൽ പരിശീലകരായും തുടർന്നുവരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് എല്ലാ കുട്ടികൾക്കും സൗജന്യമായി തൈക്കോണ്ടോ അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന പോയി സ്കോറിംഗ് സിസ്റ്റം (PSS) ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ കുട്ടികളെ പങ്കെടുപ്പിക്കുകയും താൻ നേടിയ അന്താരാഷ്ട്ര ബഹുമതികൾക്ക് മുകളിൽ അവരെ എത്തിക്കുകയും ലോകത്തിന്റെ മുൻപിൽതന്റെ രാജ്യത്തിന്റെ യശ്ശസ് വീണ്ടും ഉയർത്തുക എന്നതാണ്
No comments:
Post a Comment