തിരുവനന്തപുരം: പി.ഡി.പി. നേതാവായിരുന്ന പൂന്തുറ സിറാജിനെ കോർപ്പറേഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയാക്കാനുള്ള ഐ.എൻ.എൽ. തീരുമാനത്തിനെതിരേ സി.പി.എം. രംഗത്ത്. തീവ്ര നിലപാടുകളുള്ള ഒരു പ്രസ്ഥാനത്തിൽനിന്നും മാറി വന്ന ആളെ മുന്നണിയിൽ ആലോചിക്കാതെ പെട്ടെന്ന് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.എം. ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ ഐ.എൻ.എൽ. നേതൃത്വവും പ്രതിസന്ധിയിലായിട്ടുണ്ട്. പൂന്തുറ സിറാജിനെ പിൻവലിക്കാനാണ് സാധ്യത. സ്ഥാനാർഥി വിഷയം ചർച്ചചെയ്യാനായി അടിയന്തരയോഗങ്ങൾ ചേർന്നിരുന്നു. സി.പി.എമ്മിനെ പിണക്കി മത്സരത്തിനിറങ്ങാൻ ഐ.എൻ.എൽ. തയ്യാറാവില്ല. കഴിഞ്ഞ ദിവസമാണ് പി.ഡി.പി. വൈസ് ചെയർമാനായിരുന്ന പൂന്തുറ സിറാജ് ഐ.എൻ.എല്ലിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഉടനെ തന്നെ ഐ.എൻ.എല്ലിന് എൽ.ഡി.എഫ്. നൽകിയ മാണിക്യവിളാകം വാർഡിൽ സിറാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുമ്പ് പ്രഖ്യാപിച്ച ആളെ പിൻവലിച്ചായിരുന്നു ഈ നീക്കം. ഇത് ആസൂത്രിതമായിരുന്നുവെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ കരുതുന്നത്. ഐ.എൻ.എൽ. ജില്ലാ ട്രഷറർ എ.എൽ.കാസിമിനെയാണ് മാണിക്യവിളാകത്ത് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ജയത്തിനായി തീവ്രവർഗീയ പാർട്ടികളുമായി ബന്ധപ്പെട്ടവരെ സ്ഥാനാർഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം. നിലപാട്. ഇത് ഐ.എൻ.എൽ. ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പി.ഡി.പി., എസ്.ഡി.പി.ഐ.പോലുള്ള തീവ്ര നിലപാട് സ്വീകരിക്കുന്ന പാർട്ടികളുമായി യാതൊരു തിരഞ്ഞെടുപ്പ് സഖ്യവും വേണ്ടെന്നാണ് സി.പി.എം. തീരുമാനം. ഇത് മറികടക്കാനാണ് പി.ഡി.പി.യുടെ ഏറ്റവും പ്രധാന നേതാക്കളിലൊരാളെ പാർട്ടി മാറ്റി സ്ഥാനാർഥിയാക്കിയതെന്നും എൽ.ഡി.എഫ്. നേതാക്കൾ കരുതുന്നു. മദനിയുടെ അടുത്ത അനുയായിയായിരുന്നു പൂന്തുറ സിറാജ്. മാണിക്യവിളാകത്ത് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നാണ് ഐ.എൻ.എൽ. നേതാക്കളുടെ വിശദീകരണം. പൂന്തുറ സിറാജ് പി.ഡി.പി.യിൽ നിന്നും മത്സരിച്ച് മൂന്ന് തവണ കോർപ്പറേഷൻ കൗൺസിലിലെത്തിയിട്ടുണ്ട്. 1995, 2000, 2005 കാലഘട്ടത്തിലാണ് സിറാജ് കൗൺസിലറായിരുന്നത്. സിറാജ് എൽ.ഡി.എഫ്. സ്ഥാനാർഥിയാകുന്നത് എതിരാളികൾ രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ.
from mathrubhumi.latestnews.rssfeed https://ift.tt/35AakYu
via IFTTT
Post Top Ad
Monday, November 16, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
പൂന്തുറ സിറാജിനെ വേണ്ടെന്ന് സി.പി.എം; പ്രതിസന്ധിയിലായി ഐഎന്‍എല്‍
പൂന്തുറ സിറാജിനെ വേണ്ടെന്ന് സി.പി.എം; പ്രതിസന്ധിയിലായി ഐഎന്‍എല്‍
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment