സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യത ബലപ്പെടുന്നു; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 8, 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യത ബലപ്പെടുന്നു; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത ബലപ്പെടുന്നു. ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്. ഷോർട്ട് സർക്യൂട്ട് സാധ്യത കണ്ടെത്താനായില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട് പറയുന്നത്. ഇതോടെ ഫയലുകൾ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച് വീണ്ടും ദുരൂഹതയേറി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്നു രണ്ട് മദ്യക്കുപ്പികൾ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് റിപ്പോർട്ട്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ദ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിൾ അയക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ കത്തിനശിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം. Content Highlights: NO evidence for short circuit in secretariat fire says forensic department

from mathrubhumi.latestnews.rssfeed https://ift.tt/3593c56
via IFTTT

No comments:

Post a Comment

Post Bottom Ad

Pages