വി.എസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫംഗം പാർട്ടിക്കെതിരേ മത്സരത്തിന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

വി.എസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫംഗം പാർട്ടിക്കെതിരേ മത്സരത്തിന്

ലതീഷ് ബി. ചന്ദ്രൻ| Photo: Mathrubhumi ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രൻ സ്വതന്ത്രനായി സി.പി.എം. സ്ഥാനാർഥിക്കെതിരേ മത്സരിക്കും. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിൽ ലതീഷ് പത്രിക നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ പാർട്ടി സ്ഥാനാർഥി. കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി വെറുതെവിട്ടിരുന്നു. 2006-ൽ വി.എസിന് സീറ്റു നിഷേധിച്ചപ്പോൾ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചുവെന്നാരോപിച്ചാണ് ലതീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പിൽക്കാലത്താണ് സ്മാരകം കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലാണ്. content highlights: former personal staff of vs achuthanandan contesting against cpm in alappuzha

from mathrubhumi.latestnews.rssfeed https://ift.tt/35Cjioc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages