ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ മത്സരങ്ങളിൽ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാൽ ഭാഗികമായി മാത്രമാകും മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുക. കോവിഡ് കാലത്ത് കാണികൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയായി ഇത് മാറും.
ഡിസംബർ 17 ന് അഡലെയ്ഡ് ഓവലിലാണ് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം കാണികൾക്ക് (27000 പേർ) മാത്രമാകും അഡലെയ്ഡിൽ പ്രവേശനമുണ്ടാവുക. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പരമ്പരയിൽ കളിക്കുന്ന ഏക ടെസ്റ്റ് കൂടിയാണിത്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ആതിഥേയത്വം വഹിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഓരോ ദിവസങ്ങളിലും കപ്പാസിറ്റിയുടെ 25 ശതമാനം ആൾക്കാർക്കായിരിക്കും ഗ്യാലറിയിൽ പ്രവേശനം അനുവദിക്കുക. 25000 പേർ വരും ഇത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കപ്പാസിറ്റിയുടെ 50 ശതമാനം കാണികളെ (23000 പേർ) മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുക. അതേ സമയം ബ്രിസ്ബെയിനിലെ ഗാബയിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിൽ 30000 കാണികൾക്ക് സ്റ്റേഡിയത്തിലിരുന്ന് കളി കാണാനാവും. ഈ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റിയുടെ 75% കാണികൾക്ക് പ്രവേശനം അനുവദിക്കാൻ അധികൃതർ തീരുമാനിച്ചതിനാലാണിത്
The post ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ കാണികൾക്ക് പ്രവേശനം ; ആവേശ പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2U9EU4D
via IFTTT
No comments:
Post a Comment