റൊണാൾഡോയ്ക്ക് പരുക്ക്; ആശങ്കയിൽ യുവന്റസും പോർച്ചു​ഗലും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 8, 2020

റൊണാൾഡോയ്ക്ക് പരുക്ക്; ആശങ്കയിൽ യുവന്റസും പോർച്ചു​ഗലും

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്കേറ്റതിൽ ആശങ്കയോടെ ക്ലബായ യുവന്റസും ദേശീയ ടീമായ പോർച്ചു​ഗലും. ലാസിയോയ്ക്കെതിരായ സെരി എ മത്സരത്തിനിടെ പരുക്കേറ്റ റൊണാൾഡോയ്ക്ക് വരുന്ന കുറച്ച് മത്സരങ്ങൾ കളിക്കാനായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ലാസിയോയ്ക്കെതിരെ ആദ്യം യുവന്റസിന് ലീഡ് സമ്മാനിച്ചത് റൊണാൾഡോയുടെ ​ഗോളായിരുന്നു. എന്നാൽ പിന്നീട് ലാസിയോ താരം ലൂയിസ് അൽബെർട്ടോയുമായുള്ള കൂട്ടിയിടിയിൽ താരത്തിന് പരുക്കേൽക്കുകയായിരുന്നു. ഇതോടെ റൊണാൾഡോയെ പിൻവലിച്ച് പരിശീലകൻ ആന്ദ്രെ പിർലോ പൗളോ ഡിബാലയെ ഇറക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന്റെ കണ്ണങ്കാലിനാണ് പരുക്കേറ്റതെന്ന് വ്യക്തമായതായി പിർലോ അറിയിച്ചു. പരുക്ക് എത്രത്തോളം ​ഗൗരവുമള്ളതാണെന്ന് പിർലോ വ്യക്തമാക്കിയില്ല. എങ്കിലും ഒന്നോ രണ്ടോ ആഴ്ചയെങ്കിലും റൊണാൾഡോ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

റൊണാൾഡോയുടെ പരുക്ക് ഏറ്റവും ആശങ്കയാകുന്നത് പോർച്ചു​ഗലിനാണ്. കാരണം വരുന്ന രണ്ട് ആഴ്ച അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയാണ്. ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്കെതിരെ പോർച്ചു​ഗലിന് യുവേഫ നേഷൻസ് ലീ​ഗ് മത്സരങ്ങൾ വരാനിരിക്കുന്നുണ്ട്. ഒപ്പം അൻഡോറയ്ക്കെതിരെ സൗഹൃദമത്സരവും.

The post റൊണാൾഡോയ്ക്ക് പരുക്ക്; ആശങ്കയിൽ യുവന്റസും പോർച്ചു​ഗലും appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3loz2QY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages