സൂപ്പർതാരം കെയ്ലിൻ എംബാപെയെ പിടിച്ചുനിർത്താൻ പഠിച്ചപണി പതിനെട്ടും നോക്കുകയാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എംബാപെയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം കരാർ പുതുക്കാനാണ് പി.എസ്.ജി ശ്രമിക്കുന്നത്.
2022 വരെയാണിപ്പോൾ എംബാപെയ്ക്ക് പി.എസ്.ജിയുമായി കരാറുള്ളത്. ഇതോടെ അടുത്ത സീസണിൽ പി.എസ്.ജിയിൽ താരത്തിന്റെ അവസാനത്തേതാകും. എംബാപെയെ ദീർഘകാലത്തേക്ക് പിടിച്ചുനിർത്താനാണ് പി.എസ്.ജി ആഗ്രഹിക്കുന്നത്. എന്നാൽ റയലിലേക്ക് പോകാനാണ് എംബാപെയ്ക്ക് താൽപര്യം. എംബാപെ കരാർ പുതുക്കിയില്ലെങ്കിൽ സീസണൊടുവിൽ ഏതാണ്ട് 180 ദശലക്ഷം യൂറോ എന്ന തുക മുടക്കി താരത്തെ റാഞ്ചാനാകുമെന്നാണ് റയൽ പ്രതീക്ഷ. എന്നാൽ താരത്തെ വിടില്ലെന്ന് പി.എസ്.ജി വാശിപിടിച്ചാൽ, താരത്തിന്റെ കാരാർ അവസനിക്കാനായി ഒരുവർഷം കൂടി റയൽ കാത്തിരിക്കേണ്ടിവരും
എംബാപെ ക്ലബ് വിടുമെന്ന് ഉറപ്പായാൽ തന്നെ അതിലൂടെ പരമാവധി സാമ്പത്തിക നേട്ടമാണ് പി.എസ്.ജിയുടെ ലക്ഷ്യം എന്നാൽ ഇതുവരെ കരാർ പുതുക്കാൻ ക്ലബ് മുന്നോട്ടുവച്ച ഓഫറുകളും എംബാപെ തള്ളിയിരുന്നു. ഇതിനിടെയാണിപ്പോൾ, റിലീസ് ക്ലോസ് തുക റയൽ മുടക്കിയാൽ ക്ലബ് വിടാൻ അനുവദിക്കും എന്ന ധാരണയിൽ കരാർ പുതുക്കാൻ എംബാപെ തയ്യാറാണെന്ന് ഡിയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.
ഈ നീക്കത്തോട് പി.എസ്.ജിക്കും യോജിപ്പാണെന്നാണ് സൂചന. കാരണം അങ്ങനെവന്നാൽ റിലീസ് ക്ലോസായി, വലിയൊരു തുക തന്നെ പി.എസ്.ജിക്ക് ആവശ്യപ്പെടാം. ഇത് എന്തായാലും റയൽ കണക്കുകൂട്ടുന്നതിനേക്കാൾ ഉയർന്നതാകുമെന്നുറപ്പാണ്.
The post എംബാപെ പി.എസ്.ജിയിൽ തുടർന്നേക്കും; പക്ഷെ ഒറ്റ നിബന്ധന appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3eVy3pg
via IFTTT
No comments:
Post a Comment