പാലിയേക്കര ടോൾപ്ലാസ: പുതിയ ജീവനക്കാരെയെത്തിക്കാൻ നീക്കം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

പാലിയേക്കര ടോൾപ്ലാസ: പുതിയ ജീവനക്കാരെയെത്തിക്കാൻ നീക്കം

പാലിയേക്കര: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോൾപ്ലാസയിൽ പുതിയ ജീവനക്കാരെയെത്തിച്ച് പിരിവ് തുടരാൻ ശ്രമം. രോഗബാധഭീഷണിയിലുള്ള ജീവനക്കാരെ അടിയന്തരമായി മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെത്തുടർന്നാണിത്.രോഗവ്യാപനം രൂക്ഷമായതോടെ ടോൾപ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു. ഇതോടെ ടോൾബൂത്തുകൾ തുറന്നിട്ട നിലയിലാണ്. തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോൾതുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നതാണ് കമ്പനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരെ ഉപയോഗിച്ചുള്ള ടോൾപിരിവ് പുനരാരംഭിക്കാനാണ് കമ്പനിയുടെ ശ്രമം. ബുധനാഴ്ച രണ്ടു ജീവനക്കാർക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 22 ആയി. 17 പേരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിന് അയച്ചിട്ടുണ്ട്. നിലവിൽ 155 ജീവനക്കാർ ഹൈ റിസ്ക് വിഭാഗത്തിൽ വരുമെന്നും ഇവരെ ടോൾപിരിവിൽനിന്ന് മാറ്റണമെന്നും കഴിഞ്ഞദിവസം കളക്ടറുടെ നിർദേശമുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി ആരോഗ്യവകുപ്പിന്റെ മൊബൈൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 22 പേർ പോസിറ്റീവായത്. ഇതിൽ പങ്കെടുക്കാനാവാതിരുന്ന 38 പേർ അടിയന്തരമായി ആന്റിജൻ പരിശോധന നടത്തി, ഫലം കൈമാറണമെന്നും ആരോഗ്യവകപ്പ് നിർദേശിച്ചു. ഇവർ സ്വന്തം നിലയ്ക്ക് പരിശോധന നടത്തേണ്ടിവരും. ഇവരുടെ പരിശോധനാഫലം വരുന്നതുവരെ പട്ടികയിലുള്ള 155 പേരെയും ടോൾ ബൂത്തിൽ ജോലിക്ക് നിയോഗിക്കരുതെന്നും ആവശ്യമെങ്കിൽ പുതിയ ജീവനക്കാരെ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. മൂന്ന് ഡിവിഷണൽ തലവന്മാരുൾപ്പെടെ 161 പേർ ടോൾപ്ലാസയിൽ ജോലി ചെയ്യുന്നുണ്ട്.നിലവിൽ ജില്ലാ അധികൃതർക്ക് ടോൾപിരിവ് നിർത്തിവെപ്പിക്കുന്നതിനുള്ള അധികാരമില്ല. നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കരുതെന്നാണ് കളക്ടറും ആരോഗ്യവകുപ്പും നിർദേശിച്ചിരിക്കുന്നത്. സാങ്കേതിക നൈപുണ്യവും പരിശീലനവുമുള്ള ജീവനക്കാരെ പെട്ടെന്ന് നിയമിക്കുക അപ്രായോഗികമാണ്. ടോൾബൂത്ത് ജീവനക്കാരെ കൂടാതെ ദേശീയപാത പരിശോധന വിഭാഗം, അറ്റകുറ്റപ്പണികൾ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരും നിലവിലെ രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുണ്ട്. ടോൾ ജീവനക്കാരുടെ സമ്പർക്കപ്പട്ടിക അതിവിപുലമാണ്. സമീപത്തുള്ള സ്വകാര്യ ഭക്ഷണശാലകൾ ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2UgYKej
via IFTTT

No comments:

Post a Comment

Post Bottom Ad

Pages