കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇ.ഡി.) കെ.എം. ഷാജി എം.എൽ.എയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കും. കോഴിക്കോട്ടെ ഇഡി ഓഫീസിലാണ് മൊഴിയെടുക്കൽ. പ്ലസ്ടു കോഴ വിവാദവുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുക്കുന്നതിനാണ് കെ.എം. ഷാജിയുടെ ഭാര്യ ആശയെ ഇ.ഡി. വിളിച്ചുവരുത്തിയിരിക്കുന്നത്. നാളെ കെ.എം. ഷാജിയുടെ മൊഴിയെടുക്കുന്നതിന് മുന്നോടിയായണ് ആശയുടെ മൊഴി രേഖപ്പെടുത്തുന്നത്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകൾ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വർഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. Content Highlights: Disproportionate Wealth Case: ED To Interrogate KM Shajis Wife Today
from mathrubhumi.latestnews.rssfeed https://ift.tt/3eDD7ye
via IFTTT
Post Top Ad
Sunday, November 8, 2020
കെ.എം. ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കും
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment