ത്രികോണ മത്സരത്തിനൊടുവില്‍ തെലങ്കാനയിലെ ദുബാക്കയില്‍ താമര വിരിഞ്ഞു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

ത്രികോണ മത്സരത്തിനൊടുവില്‍ തെലങ്കാനയിലെ ദുബാക്കയില്‍ താമര വിരിഞ്ഞു

ഹൈദരാബാദ്: ടിആർഎസിന്റെ ഉറച്ച കോട്ടയായിരുന്നു നാളിതുവരെ ദുബാക്ക മണ്ഡലം. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലുംഇളക്കം തട്ടില്ലെന്ന്ടിആർഎസ് ഉറച്ച് വിശ്വസിച്ചിരുന്ന ദുബാക്ക ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ബിജെപി പിടിച്ചെടുത്തു.അതും വെറും ആയിരത്തിൽ പരം വോട്ടുകൾക്ക്. ദുബാക്കയിൽ ടി.ആർ.എസിന്റെസിറ്റിങ്ങ്എം.എൽ.എ സോലിപേറ്റ രാംമലിംഗ റെഡ്ഡിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.രാംഗലിംഗ റെഡ്ഡിയുടെ ഭാര്യയായ സുജാതയെയാണ് ടിആർഎസ് കളത്തിലിറക്കിയത്. പക്ഷേ 1079 വോട്ടുകൾക്ക് ബിജെപിയുടെ എം. രഘുനന്ദൻ റാവു അട്ടിമറി വിജയം നേടി. റാവു 63,352 വോട്ടുകൾ നേടിയപ്പോൾ സുജാത 62,273 വോട്ടുകൾ നേടി. കോൺഗ്രസിന്റെ ചെരുക്കു ശ്രീനിവാസ് റെഡ്ഡി 22054വോട്ടുമായി ബഹുദൂരം പിന്നിലായി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മരുമകൻ നേരിട്ടെത്തിയാണ്ദുബാക്കയിൽ ടിആർഎസിനുവേണ്ടി പ്രചാരണം നയിച്ചിച്ചത്. Content Highlight: BJPs Raghunandan Rao Wins Dubbaka Seat

from mathrubhumi.latestnews.rssfeed https://ift.tt/35nNC65
via IFTTT

No comments:

Post a Comment

Post Bottom Ad

Pages