പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നണികൾ വാശിയേറിയ പോരാട്ടത്തിൽ. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു-ബിജെപി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യഫലസൂചനകളിൽ കാഴ്ചവെക്കുന്നത്. തൂക്കുസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച ചില എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന നിലയിലേക്കാണ് നിലവിലുള്ള ഫലം സൂചന നൽകുന്നത്. 90-ന് മുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് നിലവിൽ ഇരുമുന്നണികളും. ഇതിനിടെ ജെഡിയുവുമായി പിണങ്ങി എൻഡിഎ മുന്നണി വിട്ട ചിരാഗ് പാസ്വാന്റെ എൽജെപി നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കനത്ത സുരക്ഷയിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കിയാണ്. 55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്. ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം. Content Highlights:bihar election resul-neck and neck-bjp-jdu-rjd
from mathrubhumi.latestnews.rssfeed https://ift.tt/3eIUPQS
via IFTTT
Post Top Ad
Monday, November 9, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
ബിഹാറിൽ പ്രവചനാതീതം; മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം
ബിഹാറിൽ പ്രവചനാതീതം; മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment