ആദ്യ ഘട്ടത്തിൽ തയ്യാറാകുന്ന കോവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ ഉപയോഗിക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

ആദ്യ ഘട്ടത്തിൽ തയ്യാറാകുന്ന കോവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ ഉപയോഗിക്കും

പുണെ: ആസ്ട്ര സെനക്കയുമായി ചേർന്ന് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്ന കോവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽതന്നെ ഉപയോഗിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നത്. വാക്സിന്റെ 10 കോടി ഡോസുകൾ ഡിസംബറോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. നാലു കോടി ഡോസുകളുടെ ഉത്‌പാദനം പൂർത്തിയായിട്ടുണ്ട്. അവസാനഘട്ട പരീക്ഷണങ്ങൾ അനുകൂലമായാൽ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാകും. ഇന്ത്യൻ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കിട്ടിയാൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് വിതരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചി(ഐ.സി.എം.ആർ.)നൊപ്പം ചേർന്ന് ഇന്ത്യയിലെ 15 കേന്ദ്രങ്ങളിലായിട്ടാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. 1600 പേരെ ഉൾപ്പെടുത്തി നടക്കുന്ന കോവീഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ ഫലപ്രദമാണെന്ന് ഐ.സി.എം.ആർ. നേരത്തേ അറിയിച്ചിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/36GC9O3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages