ട്രംപ് മാധ്യമങ്ങളെ കണ്ടു: വാക്‌സിന്‍ പ്രഖ്യാപനമുണ്ടായില്ല - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

ട്രംപ് മാധ്യമങ്ങളെ കണ്ടു: വാക്‌സിന്‍ പ്രഖ്യാപനമുണ്ടായില്ല

വാഷിങ്ടൺ: തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തു. കോവിഡ്-19 നെതിരെ യുഎസ് വികസിപ്പിക്കുന്ന വാക്സിൻ പദ്ധതിയെ കുറിച്ചുള്ള വിശദീകരണത്തിനായാണ് ട്രംപ് മാധ്യമങ്ങളെ കാണുന്നതെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ട്രംപ് കാര്യമായി അഭിമുഖീകരിച്ചില്ല.നവംബർ 5-നാണ് ട്രംപ് അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. തിരഞ്ഞെടുപ്പിൽ താൻ തന്നെ വിജയിക്കും എന്ന് അന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വോട്ടിങ്ങിൽ വൻ ക്രമക്കേട് നടത്തിയാണ് ജോ ബൈഡൻ വിജയിച്ചതെന്ന് ട്രംപ് പിന്നീട് ആരോപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഓൗദ്യോഗിക കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെയും കോവിഡ് മൂലം മരിക്കുന്നവരുടെയും എണ്ണം വർധിക്കുമ്പോഴും ട്രംപ് മൗനം പാലിക്കുന്നതായാണ് കണ്ടത്. ജനുവരി 20 ന് പ്രസിഡന്റ് പദവി ഏറ്റെടുക്കാനിരിക്കുന്ന ബൈഡന് ഔദ്യോഗിക ചുമതലകളെ കുറിച്ചുള്ള വിശദീകരണം നൽകണമെന്ന് സെനറ്റർ ജെയിംസ് ലാക്ക് ഫോർഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് യാഥാർഥ്യത്തെ അംഗീകരിക്കണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ആവശ്യപ്പെട്ടിരുന്നു. Content Highlights: Trump to deliver Covid-19 vaccine update from White House

from mathrubhumi.latestnews.rssfeed https://ift.tt/3puBYyf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages