ഇറ്റലിയിലെ സെരി എയിൽ കളിക്കുന്ന സൂപ്പർക്ലബ് ഫിയോറെന്റിനയിൽ പരിശീലകമാറ്റം. മോശം മത്സരഫലങ്ങളെത്തുടർന്ന് പരിശീലകൻ ഗ്വിസെപ്പെ ലാച്ചിനിയെ പുറത്താക്കിയ ഫിയോറെന്റിന മുൻപ് ടീമിനെ കളിപഠിപ്പിച്ചിരുന്ന സെസാർ പ്രാൻഡേലിയെ തിരിച്ചെത്തിച്ചു. ഇറ്റലി ദേശീയ ടീം പരിശീലകസ്ഥാനം വരെയെത്തിയയാളാണ് പ്രാൻഡേലി
ഈ സെരി എ സീസണിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാപ്പോൾ എട്ട് പോയിന്റ് മാത്രമാണ് ഫിയോറെന്റിനയ്ക്കുള്ളത്. പോയിന്റ് പട്ടികയിലാകട്ടെ 12-ാം സ്ഥാനത്തും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ താഴെയുള്ള പാർമയോട് ഫിയോറെന്റിന ഗോൾരഹിത സമനില വഴങ്ങി. ഈ സാഹചര്യത്തിലാണ് ലാച്ചിനിയെ പുറത്താക്കാൻ തീരുമാനിച്ചത്. തുടർന്നാണ് പ്രാൻഡേലിയുടെ തിരിച്ചുവരവ്. ഏതാണ്ട് ഒന്നരവർഷത്തിന് ശേഷമാണ് പ്രാൻഡേലി പരിശീലകറോളിൽ തിരിച്ചെത്തുന്നത്.
മുമ്പ് 2005 മുതൽ അഞ്ച് വർഷം ഫിയോറെന്റിനയുടെ പരിശീലകനായിരുന്നു പ്രാൻഡേലി. തുടർന്ന് നാല് വർഷം ഇറ്റലി ദേശീയ ടീമിനേയും പരിശീലിപ്പിച്ചു. 2012 യൂറോ കപ്പിൽ ഇറ്റലി ഫൈനൽ വരെയെത്തിയത് പ്രാൻഡേലിയുടെ തന്ത്രങ്ങളുടെ ബലത്തിലായിരുന്നു. റോമ, ജെനോവ, സ്പാനിഷ് ക്ലബ് വലൻസിയ തുടങ്ങിയവയുടെ ചുമതലയും പ്രാൻഡേലി വഹിച്ചിട്ടുണ്ട്.
The post സെരി എ ക്ലബിൽ നിർണായകമാറ്റം; തിരിച്ചെത്തുന്നത് മുൻ സൂപ്പർപരിശീലകൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2Ilfi2C
via IFTTT
No comments:
Post a Comment