ഫ്രാൻസിനായി കളിക്കാൻ അവസരമുണ്ടായിരുന്നു, അത് നിരസിച്ചു; ബാഴ്സ സൂപ്പർതാരം പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 9, 2020

ഫ്രാൻസിനായി കളിക്കാൻ അവസരമുണ്ടായിരുന്നു, അത് നിരസിച്ചു; ബാഴ്സ സൂപ്പർതാരം പറയുന്നു

ലോകഫുട്ബോളിൽ ബോസ്നിയ എന്ന രാജ്യത്തിന്റേ പേരിനൊപ്പം ചേർത്തുപറയപ്പെടുന്ന താരമാണ് മിറാലം പ്യാനിച്ച്. 2014-ൽ ബോസ്നിയ ആദ്യമായി ലോകകപ്പിന് യോ​ഗ്യത നേടിയതിലടക്കം ഈ മധ്യനിരതാരത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. എന്നാൽ മറ്റൊരു സൂപ്പർ ടീമിൽ കളിക്കാനുള്ള അവസരം നിരസിച്ചാണ് താൻ ബോസ്നിയൻ ജേഴ്സി അണിഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് പ്യാനിച്ച്.

ഇപ്പോൾ ബാഴ്സലോണയിൽ കളിക്കുന്ന പ്യാനിച്ചിന്, മുമ്പ് ഫ്രാൻസ് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചിരുന്നെന്നാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിൽ കളിക്കുമ്പോഴാണ്, ഫ്രാൻസ് ദേശീയ ടീം പരിശീലകൻ റെയ്മണ്ട് ഡോമിനിക്ക് എന്നെ വിളിക്കുന്നത്, ഫ്രാൻസ് ദേശിയ ടീമിനായി കളിക്കാൻ ആവശ്യപ്പെട്ടായിരുന്നു അത്, എന്നാൽ‍ ബോസ്നിയക്കായെ കളിക്കുവെന്ന് ഞാൻ തീരുമാനിച്ചിരുന്നു, അതിനാൽ ഫ്രാൻസിന്റെ ഓഫർ ഞാൻ വേണ്ടാന്നുവച്ചു, കാനൽ പ്ലസിനോട് പ്യാനിച്ച് പറഞ്ഞു.

ബോസ്നിയയിൽ ജനിച്ച പ്യാനിച്ച്, യുദ്ധത്തെത്തുടർന്ന് ലക്സംബർ​ഗിലേക്ക് കുടുംബത്തോടൊപ്പം എത്തുകയായിരുന്നു. തുടർന്ന് ആദ്യം ലക്സംബർ​ഗിന്റെ യൂത്ത് ടീമുകൾക്കായി കളിച്ചിരുന്നു പ്യാനിച്ചി. പിന്നീടാണ് ദേശീയ ടീം ബോസ്നിയയാണെന്ന് പ്യാനിച്ച് തീരുമാനിച്ചത്.

The post ഫ്രാൻസിനായി കളിക്കാൻ അവസരമുണ്ടായിരുന്നു, അത് നിരസിച്ചു; ബാഴ്സ സൂപ്പർതാരം പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3kdOfmQ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages