മുംബൈ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല; കാരണം പറഞ്ഞ് ഓ​ഗ്ബെച്ചെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 9, 2020

മുംബൈ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല; കാരണം പറഞ്ഞ് ഓ​ഗ്ബെച്ചെ

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കനത്ത നിരാശ നൽകിയാണ് ബാർത്തലോമിയോ ഓ​ഗ്ബെച്ചെ ക്ലബ് വിട്ടത്. ഈ സീസണിലും ക്ലബിനൊപ്പം ഈ നൈജീരിയൻ സ്ട്രൈക്കർ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിൽ വരും സീസണിൽ മുംബൈ സിറ്റി എഫ്.സിക്കായി പന്ത് തട്ടാനാണ് ഓ​ഗ്ബെച്ചെ തീരുമാനിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് വിട്ടത് അപ്രതീക്ഷിതമായി സംഭവിച്ചുപോയതാണെങ്കിലും മുംബൈ തിരഞ്ഞെടുത്തതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് ഓ​ഗ്ബെച്ചെ പറയുന്നത്. ബ്ലാസ്റ്റേഴ്സിൽ തുടരില്ല എന്ന് ബോധ്യപ്പെട്ട നിമിഷം തന്നെ മുംബൈ താൽപര്യമറിയിച്ചതായി എനിക്ക് വിവരം കിട്ടി, ആ ഓഫർ സ്വീകരിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല, ഓ​ഗ്ബെച്ചെ ദി ബ്രിഡ്ജിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പരിശീലകൻ സെർജിയോ ലൊബേറയാണ്, ഞാൻ മുംബൈയിലെത്താനുള്ള ആദ്യ കാരണം, ഞാൻ ഇന്ത്യയിലെത്തിയ നാൾ മുതൽ തന്നെ ബഹുമാനത്തോടെ നോക്കുന്ന പരിശീലകനാണ് ലൊബേറ, അദ്ദേഹത്തിനൊപ്പം ചേരാൻ അവസരം ലഭിച്ചാൽ ഞാൻ രണ്ടാമതാലോചിക്കേണ്ട കാര്യമില്ലല്ലോ, ഓ​ഗ്ബെച്ചെ പറയുന്നു.

വിഖ്യാതമായ സിറ്റി​ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് മുംബൈ എന്നതും എന്റെ തീരുമാനം എളുപ്പമാക്കി, എങ്കിലും പരിശീലകന് തന്നെയാണ് ഞാൻ ആദ്യ പരി​ഗണന നൽകിയത്, ഓ​ഗ്ബെച്ചെ കൂട്ടിച്ചേർത്തു.

The post മുംബൈ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല; കാരണം പറഞ്ഞ് ഓ​ഗ്ബെച്ചെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3ndAx51
via IFTTT

No comments:

Post a Comment

Post Bottom Ad

Pages