കോൺഗ്രസ് വിമതൻ മേയറാകും; തൃശ്ശൂർ കോർപ്പറേഷനും ഇടതിന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, December 17, 2020

കോൺഗ്രസ് വിമതൻ മേയറാകും; തൃശ്ശൂർ കോർപ്പറേഷനും ഇടതിന്

തൃശ്ശൂർ: കോൺഗ്രസ് വിമതനായി ജയിച്ച എം.കെ.വർഗീസിനെ മേയറാക്കി ഇടതുമുന്നണി തൃശ്ശൂർ കോർപ്പറേഷൻ ഭരണം നിലനിർത്തും. വർഗീസ് എൽ.ഡി.എഫിനു പിന്തുണപ്രഖ്യാപിച്ചിട്ടുമുണ്ട്. ധാരണ സംബന്ധിച്ച അവസാന തീരുമാനം സംസ്ഥാനനേതൃത്വമാണു കൈക്കൊള്ളേണ്ടത്. 55 അംഗ കോർപ്പറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 പേരാണ് ഇടതുമുന്നണിക്ക്. യു.ഡി.എഫിന് 23. ആറുപേർ ബി.ജെ.പി.ക്കും. ആശയക്കുഴപ്പത്തിനിടെ ഇടതുമുന്നണി മിന്നൽ നീക്കം നടത്തുകയായിരുന്നു. വർഗീസ് ജയിച്ച നെട്ടിശ്ശേരിയിലും മറ്റും വിപുലമായ സ്വാധീനമുള്ള മന്ത്രിതന്നെ ഇക്കാര്യത്തിലിടപെട്ടു. എന്തുതരം വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് വർഗീസിനെ അവർ ബോധ്യപ്പെടുത്തി. എന്നാൽ, ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായും മറ്റും വിശദമായ ചർച്ച അനിവാര്യമായതിനാലാണ് തീരുമാനം പരസ്യമാക്കാത്തത്. ഡെപ്യൂട്ടി മേയറടക്കമുള്ള സ്ഥാനങ്ങളുടെ വിഷയത്തിലും ധാരണ ആവശ്യമാണ്. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമാണ്. വർഗീസ് ഇടതാഭിമുഖ്യം വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇടതുപക്ഷവുമായുള്ള ചർച്ച പുരോഗതിയിലാണെന്നും കോൺഗ്രസ് നേതാക്കളാരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് വർഗീസ് പറയുന്നത്. കോൺഗ്രസിനൊപ്പം ചേർന്നാൽപ്പോലും ഭരണം കിട്ടാൻ ടോസിന്റെ ഭാഗ്യം വേണം. ഈ സാഹചര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഇടതുപക്ഷത്തേക്കു ചേരുകയല്ലേ ബുദ്ധിയെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ കൗൺസിലിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കോർപ്പറേഷനിൽ അഞ്ചുവർഷം പൂർത്തിയാക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞിരുന്നു. Content Highlights:kerala local body election thrissur corporation

from mathrubhumi.latestnews.rssfeed https://ift.tt/3r53Mdb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages