തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ ആശങ്കയേറ്റി സൂപ്പർ താരത്തിന്റെ പരിക്ക്; സ്കാനിംഗ് ഫലങ്ങൾക്കായി ആരാധകരുടെ കാത്തിരിപ്പ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, October 24, 2021

തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ ആശങ്കയേറ്റി സൂപ്പർ താരത്തിന്റെ പരിക്ക്; സ്കാനിംഗ് ഫലങ്ങൾക്കായി ആരാധകരുടെ കാത്തിരിപ്പ്

കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച ഫിറ്റ്നസിലല്ല ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ. തോളിനേറ്റ പരിക്കിനെത്തുടർന്ന് ഏറെ നാളുകളായി ബോളിംഗിൽ നിന്ന് വിട്ട് നിൽക്കുന്ന ഹാർദിക് ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല. എ‌ങ്കിലും ടി20യിലെ പരിചയസമ്പത്തും ഹാർഡ് ഹിറ്റിംഗ് ബാറ്റിംഗിനുള്ള മികവും ഹാർദിക്കിന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തു.

ഇന്നലെ പാകിസ്ഥാനെതിരെ നടന്ന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് ഹാർദിക് കളിച്ചത്. എന്നാൽ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തോളിന് അസ്വസ്ഥത അനുഭവപ്പെട്ട ഹാർദിക്ക് ഇന്ത്യക്കായി പിന്നീട് ഫീൽഡിംഗിനെത്തിയതുമില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനായിരുന്നു പകരക്കാരനായി ഫീൽഡിലെത്തിയത്. തോളിലെ‌ അസ്വസ്ഥതയെത്തുടർന്ന് താരത്തിനെ സ്കാനിംഗിന് വിധേയനാക്കിയെങ്കിലും ഇതിന്റെ ഫലം പുറത്ത് വന്നിട്ടില്ല. ഹാർദിക്കിന്റെ പരിക്ക് ഗുരുതരമാണോയെന്ന് അറിയാൻ സ്കാനിംഗ് ഫലം പുറത്ത് വരേണ്ടതുണ്ടെന്നതിനാൽ അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

പാകിസ്ഥാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഏഴാമനായിട്ടായിരുന്നു ഹാർദിക്ക് ബാറ്റ് ചെയ്യാനെത്തിയത്. 8 പന്തുകളിൽ 11 റൺസായിരുന്നു കളിയിൽ താരം നേടിയത്‌. കുറച്ച് നേരം മാത്രമാണ് ബാറ്റ് ചെയ്തതെങ്കിലും ഈ സമയത്തൊക്കെ ഹാർദിക്കിനെ ഏറെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. 100 ശതമാനം ഫിറ്റല്ല ഹാർദിക്കെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. എന്തായാലും നിലവിൽ ബോൾ ചെയ്യാൻ ഫിറ്റ്നസില്ലാത്ത താരത്തിന് പരിക്കിനെത്തുടർന്ന് ബാറ്റ് ചെയ്യാനും കഴിയില്ലെ‌ങ്കിൽ അത് ടീം ഇന്ത്യക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും..

The post തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ ആശങ്കയേറ്റി സൂപ്പർ താരത്തിന്റെ പരിക്ക്; സ്കാനിംഗ് ഫലങ്ങൾക്കായി ആരാധകരുടെ കാത്തിരിപ്പ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3E9arsD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages