
ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ബഹിയയുടെ ടീം ബസിൽ സ്ഫോടനം. മത്സരത്തിനായി പോകുന്നതിനിടെയാണ് ബസിനുള്ളിൽ സ്ഫോടനം നടന്നത്. ടീമിന്റെ മൂന്ന് കളിക്കാർക്ക് പരുക്കേറ്റു.
വ്യാഴാഴ്ച ബ്രസീലിലെ ഒരു പ്രാദേശിക ടൂർണമെന്റിൽ കളിക്കാനായി ടീം യാത്രചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം നാടൻ സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടർന്ന് ബസിന്റെ ചില്ല് തകർന്ന് വീണ് ടീം ഗോളി ഡാനിലെ ഫെർണാണ്ടസിന് പരുക്കേറ്റു. മത്തേവൂസ് ബഹിയ,മാഴ്സെലെ സിറിനോ എന്നീ താരങ്ങൾക്കും പരുക്കേറ്റതായി ക്ലബ് അറിയിച്ചു. സ്ഫോടനം നടന്ന ബസിന്റേയും സീറ്റുകളിൽ ചോര വീണതിന്റേയും ചിത്രങ്ങൾ ക്ലബ് തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഈ സംഭവത്തിന് ശേഷം നടന്ന മത്സരത്തിൽ എന്നാൽ ബഹിയ വിജയിക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബഹിയ ആരാധകർ തന്നെയാണ് ഇതിന് പിന്നിൽ. മികച്ച പ്രകടനം നടത്താനായി ടീമൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ ബ്രസീലിലെ ഒന്നാം ഡിവിഷനിൽ നിന്ന് ക്ലബ് തരംതാഴ്ത്തപ്പെട്ടിരുന്നു.
The post ടീം ബസിനുള്ളിൽ സ്ഫോടനം; മൂന്ന് ബ്രസീൽ താരങ്ങൾക്ക് പരുക്ക് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/faezlP9
via IFTTT
No comments:
Post a Comment