ടിറ്റെ പടിയിറങ്ങുന്നു; സ്ഥാനമൊഴിയൽ ലോകകപ്പിന് ശേഷം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 27, 2022

ടിറ്റെ പടിയിറങ്ങുന്നു; സ്ഥാനമൊഴിയൽ ലോകകപ്പിന് ശേഷം

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീൽ എവിടെ വരെ എത്തിയാലും അതിനുശേഷം പരിശീലകസ്ഥാനത്ത് ടിറ്റെ ഉണ്ടാകില്ല. ഖത്തർ ലോകകപ്പിന് ശേഷം ബ്രസീൽ പരിശീലകസ്ഥാനം ഒഴിയുമെന്ന് ടിറ്റെ തന്നെ അറിയിച്ചു. ലോകകപ്പിന് ബ്രസീൽ നേരത്തെ തന്നെ യോ​ഗ്യത നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ബ്രസീലിയൻ ടിവി ചാനലിന് അഭിമുഖം നൽകിയപ്പോഴാണ് ടിറ്റെ തന്റെ ഭാവിയെക്കുറിച്ച് പറഞ്ഞത്. ടീമിലെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്, ലോകകപ്പ് കഴിയുന്നതുവരെയെ ഞാൻ ആ സ്ഥാനത്തുണ്ടാകു, എൻ്റെ ഭാവിയെക്കുറിച്ച് പറയേണ്ട സമയമല്ല ഇത്, പക്ഷെ ഇക്കാര്യം ഒളിച്ചുവയ്ക്കാൻ എനിക്ക് താൽപര്യമില്ല, ടിറ്റെ വ്യക്തമാക്കി. ‌2016 മുതൽ ടിറ്റെയാണ് ബ്രസീലിന്റെ പരിശീലകൻ.

സാധാരണ കിരീടമുയർത്തിയാൽ പോലും ഒരു പരിശീലകനെ ലോകകപ്പിന് ശേഷം നിലനിർത്തുന്ന രീതി ബ്രസീലില്ല. എന്നാൽ 2018 ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായിട്ടും ടിറ്റെയ്ക്ക് ബ്രസീൽ അവസരം നൽകുകയായിരുന്നു. ടിറ്റെയുടെ കീഴിൽ 2019 കോപ്പാ അമേരിക്ക കിരീടം ബ്രസീൽ നേടിയിരുന്നു.

The post ടിറ്റെ പടിയിറങ്ങുന്നു; സ്ഥാനമൊഴിയൽ ലോകകപ്പിന് ശേഷം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/pGkmxU6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages