പരിശീലകനാണ്, പക്ഷെ ടീമിന്റെ കാര്യങ്ങളൊന്നും എനിക്കറിയില്ല; തുറന്നടിച്ച് ഖാലിദ് ജമീൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 27, 2022

പരിശീലകനാണ്, പക്ഷെ ടീമിന്റെ കാര്യങ്ങളൊന്നും എനിക്കറിയില്ല; തുറന്നടിച്ച് ഖാലിദ് ജമീൽ

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഏഴാം സീസണിൽ പ്ലേ ഓഫിലേക്ക് കുതിച്ച ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. സീസണിനിടയ്ക്ക് ചുമതലയേറ്റ പരിശീലകൻ ഖാലിദ് ജമീലിന്റെ മികവിലായിരുന്നു ഈ കുതിപ്പ്. ഇതോടെ ഈ സീസണിലും ജമീലിനെ തന്നെ പരിശീലകചുമതലയേൽപ്പിച്ചു. പക്ഷെ ഇക്കുറി ജമീലിനും നോർത്ത് ഈസ്റ്റിനും പ്രതീക്ഷിച്ചതുപോലെ മുന്നേറാനായില്ല.

ടീമിന്റെ മോശം പ്രകടനത്തിനൊപ്പം പലവിധ പ്രശ്നങ്ങളും നോർത്ത് ഈസ്റ്റിലുണ്ട്. കളിക്കാരും പരിശീലകനായ ജമീലും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഇതേക്കുറിച്ച് മൗനം പാലിച്ച ജമീൽ എന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. പുതിയ ടെക്നിക്കൽ ഡയറക്ടറുടെ വരവാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ജമീൽ ദ ടെല​ഗ്രാഫിനോട് പറഞ്ഞത്. ഇസ്രയേലി പരിശീലകൻ ഒഹാദ് എഫ്റെത്താണ് ഇക്കുറി ക്ലബ് ടെക്നിക്കൽ ഡയറക്ടർ.

പെട്ടന്നാണ് ക്ലബ് ഒരു ടെക്നിക്കൽ ഡയറക്ടറിനെ കൊണ്ടുവന്നത്, അത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചു, പക്ഷെ ടീമിനെക്കരുതി ഞാനൊന്നും മിണ്ടിയില്ല, എന്നാൽ ടെക്നിക്കൽ ഡയറക്ടർ എന്നോട് വളരെ മോശമായ സമീപനമാണ് സ്വീകരിച്ചത്, മുഖ്യപരിശീലകനായിരുന്നെങ്കിൽ പോലും ടീമിന്റെ ഘടനയെക്കുറിച്ചോ നടപ്പാക്കാനുദ്യേശിക്കുന്ന തന്ത്രങ്ങളെക്കുറിച്ചോ എനിക്ക് ഒരറിവും ഇല്ലായിരുന്നു, ജമീൽ തുറന്നടിച്ചു.

വിദേശ പരിശീലകരുടെ കുഴപ്പം ഇന്ത്യൻ പരിശീലകർക്ക് ഫുട്ബോളിനെക്കുറിച്ച ഒരു ധാരണയുമില്ലെന്ന് കരുതുന്നതാണ്, നോർത്ത് ഈസ്റ്റിൽ മാത്രമല്ല മിക്കവാറും ഐഎസ്എൽ ക്ലബുകളിൽ നടക്കുന്നത് ഇതാണ്, ടീമിന്റെ ഭാവിയെക്കരുതി ഇന്ത്യൻ പരിശീലകർ മിണ്ടാതിരിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്, ജമീൽ കൂട്ടിച്ചേർത്തു.

ചില കളിക്കാരും ജമീലിനെതിരെ വിമർശനമുന്നയിച്ചിരുന്നു. അക്കാര്യത്തിലും ജമീലിന് മറുപടിയുണ്ട്. ഞാൻ കളിക്കാരെ കഠിനാധ്വാനം ചെയ്യിക്കുന്നുവെന്നാണ് അവരുടെ പരാതി, പിന്നെ അവരെന്താണ് പ്രതീക്ഷിക്കുന്നത്, ദിവസവും 15 മിനിറ്റ് പരിശീലനമോ, ഒരു ദിവസം രണ്ട് പരിശീലനസെഷനാണ് ഞാൻ നടത്തിയരുന്നത്, അത് വലിയ തെറ്റായാണ് അവർ കണ്ടത്, ജമീൽ പറഞ്ഞു. സീനിയർ വിദേശതാരങ്ങളുടെ നേതൃത്വത്തിൽ ടീമിൽ ​ഗ്രൂപ്പിസം ശക്തമായിരുന്നുവെന്നും ജമീൽ വെളിപ്പെടുത്തി.

The post പരിശീലകനാണ്, പക്ഷെ ടീമിന്റെ കാര്യങ്ങളൊന്നും എനിക്കറിയില്ല; തുറന്നടിച്ച് ഖാലിദ് ജമീൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/7CIrcYG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages