
10 മില്യണ്‍ ഡോളർ വിലവരുന്ന വീട് സ്വന്തമാക്കി അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസ്സി. ഫ്‌ളോറിഡയ്ക്ക് സമീപം ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് ഇന്ത്യയിൽ ഏകദേശം 90 കോടി വില വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല റൊക്കൂസോയുമാണ് വാങ്ങിയത്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്.
ഈ സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമെ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന വീടിന് 10,486 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 8 കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. 1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്.
വളരെ വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് വീടിന് പ്രതിവര്‍ഷ നികുതി വരുന്നത്.
The post 90 കോടി വില വരുന്ന ആഡംബര ഭവനം സ്വന്തമാക്കി മെസ്സി; 70 ലക്ഷം രൂപ പ്രതിവര്‍ഷ നികുതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/C9nvRyE
via IFTTT
No comments:
Post a Comment