പ്രധാനമന്ത്രിക്ക് വേണ്ടി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, September 17, 2023

പ്രധാനമന്ത്രിക്ക് വേണ്ടി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിനായി കേരളത്തിലെ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഡോ. സി.വി ആനന്ദബോസ്. ഗവർണർ തന്റെ ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രിക്കായി മഹാത്രിപുര സുന്ദരി പൂജ നടത്തിയത്. ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്.

ഗവര്‍ണറെ ക്ഷേത്രത്തിൽ അധികൃതരും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ഇത്തവണ ഓണമായപ്പോൾ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടന്‍ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു.

അതേസമയം, 73-ാം പിറന്നാള്‍ നിറവിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്

The post പ്രധാനമന്ത്രിക്ക് വേണ്ടി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5GZMc1K
via IFTTT

No comments:

Post a Comment

Post Bottom Ad

Pages