ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ട്‌; ചാണ്ടി ഉമ്മന്റെ പ്രസ്താവനക്കെതിരെ ട്രോൾ മഴ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, September 17, 2023

ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ട്‌; ചാണ്ടി ഉമ്മന്റെ പ്രസ്താവനക്കെതിരെ ട്രോൾ മഴ

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ 19 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള പുതിയ കണ്ടുപിടിത്തമാണ് വീഡിയോയിലൂടെ ചാണ്ടി ഉമ്മൻ നടത്തിയിരിക്കുന്നത്.

എന്നാൽ, ഈ വസ്തുതാ വിരുദ്ധമായ ഈ പ്രസ്താവനക്കെതിരെ ട്രോൾ പ്രവാഹമാണ്. തൃശൂർ റൗണ്ടിൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് ചെറുകുടൽ എന്നാണ് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ പറയുന്നത്. ഒന്നര കിലോമീറ്ററാണ് ചെറുകുടലിൻ്റെ നീളം എന്നാൽ ഭക്ഷണം കഴിക്കാതെ അപ്പയുടെ ചെറുകുടൽ 300 മീറ്ററായി ചുരുങ്ങി പോയെന്നാണ്‌ ചാണ്ടി ഉമ്മൻ പ്രസംഗത്തിൽ പറയുന്നത്.

പുതുപ്പള്ളിക്കാർക്ക് തെറ്റ് പറ്റിയെന്ന് ഉറപ്പായെന്നും, പുതുപ്പള്ളിക്കാരെ പറഞ്ഞാൽ മതി ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നുവെന്നും തുടങ്ങി കമന്റുകളും ട്രോളുകളും അങ്ങനെ നീണ്ടു കിടക്കുന്നു.

അതേസമയം, ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 6 മുതൽ 7 മീറ്റർ വരെയാണ് പിന്നെ ചാണ്ടി ഉമ്മന് എവിടെ നിന്നാണ് ഒന്നര കിലോമീറ്റർ എന്ന അളവ് കിട്ടിയതെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഫേസ്ബുക് പോസ്റ്റുകളും ചോദിക്കുന്നു.

The post ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ട്‌; ചാണ്ടി ഉമ്മന്റെ പ്രസ്താവനക്കെതിരെ ട്രോൾ മഴ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/U0xg5QD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages