ഓപ്പറേഷന്‍ ഗംഗ തുടരുന്നു; 12 മലയാളികളടക്കം 249 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 27, 2022

ഓപ്പറേഷന്‍ ഗംഗ തുടരുന്നു; 12 മലയാളികളടക്കം 249 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി

ഉക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗ അഞ്ചാം ദിവസവും തുടരുകയാണ്. ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി. ഇതിൽ 12 മലയാളികളടക്കം 249 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതോടുകൂടി രാജ്യത്തേക്ക് മടങ്ങി എത്തിയവരുടെ ആകെ എണ്ണം 1157 ആയി.

ഉക്രൈന്റെ കിഴക്കന്‍ മേഖലയില്‍ ഏതാനും ദിവസമായി കുടുങ്ങിയിരിക്കുന്നവരുടെ പ്രശ്‌നത്തിനാണ് മുന്‍ഗണന എന്ന് പറയുമ്പോള്‍ തന്നെ അവരെ സുരക്ഷിതമായി അതിര്‍ത്തി പ്രദേശങ്ങളിലെത്തിക്കുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്. അതേസമയം, റഷ്യന്‍ അതിര്‍ത്തി വഴിയുള്ള രക്ഷാദൗത്യം ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യൻ രക്ഷാദൗത്യവുമായി ആറാമത്തെ വിമാനവും ഉടന്‍ എത്തും. ഹംഗറിയില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയില്‍ എത്തുക. എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം ഇന്ന് രണ്ട് വിമാനങ്ങളാണ് ഉണ്ടായിരുന്നത്.



from ഇ വാർത്ത | evartha https://ift.tt/bMLs7Ye
via IFTTT

No comments:

Post a Comment

Post Bottom Ad

Pages