
ഇന്ത്യൻ സൂപ്പർ ലീഗ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത ഐഎസ്എൽ സീസണിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുത്തുക എന്നതിനൊപ്പം ഭരണതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതും ഈ കൊൽക്കത്ത ക്ലബിന് മുന്നിലുള്ള വെല്ലുവിളിയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള ബഷുന്ധര ഗ്രൂപ്പ് ഈസ്റ്റ് ബംഗാളിൽ പണം നിക്ഷേപിക്കാൻ തയ്യാറായേക്കും. കഴിഞ്ഞ ദിവസം ബഷുന്ധര ഗ്രൂപ്പ് എംഡി സയേം സോബൻ അൻവിറിന് ഈസ്റ്റ് ബംഗാൾ അധികൃതർ കൊൽക്കത്തയിൽ വലിയ സ്വീകരണം നൽകിയിരുന്നു. ക്ലബിൽ ആജീവനന്ത അംഗത്വവും ഈ ബംഗ്ലാദേശി വ്യവസായിക്ക് ലഭിച്ചു. ഇതോടെ ബഷുന്ധര ഗ്രൂപ്പ് ഈസ്റ്റ് ബംഗാൾ പണമെറയുമെന്ന കാര്യം ഏതാണ്ട് ഉറപ്പായതാണ് റിപ്പോർട്ട്.
സ്പോർട്സ്കീഡയുടെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ഈസ്റ്റ് ബംഗാൾ ഉന്നതരും ബഷുന്ധ ഗ്രൂപ്പ് പ്രതിനിധികളും തമ്മിൽ കൊൽക്കത്തയിലെ ഒരു ആഡംബര ഹോട്ടലിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ചയിൽ എന്തെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമായോ എന്നത് വ്യക്തമല്ല. എങ്കിലും ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ സജീവമാണെന്ന് ഈസ്റ്റ് ബംഗാൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത സർക്കാർ സ്ഥിരീകരിച്ചു.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ ബഷുന്ധര ഗ്രൂപ്പിനെ സമീപിച്ചിരുന്നു, എന്നാൽ മാധ്യമങ്ങളോടെ കാര്യങ്ങൾ വെളിപ്പെടുത്താൻ പറ്റുന്ന ഒരു ഘട്ടം ആയിട്ടില്ല, എങ്കിലും ബഷുന്ധര ഗ്രൂപ്പുമായി ചർച്ച നടക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും, ദേബബ്രത സ്പോർട്സ്കീഡയോട് പറഞ്ഞു.
അതേസമയം ശ്രീസിമെന്റ്സാണ് ഇപ്പോൾ ഈസ്റ്റ് ബംഗാളിന്റെ നിക്ഷേപകർ. ശ്രീ സിമെന്റ്സ് ഇക്കുറി ക്ലബുമായി വേർപിരിയുമെന്നാണ് സൂചനകൾ. എന്നാൽ ശ്രീ സിമെന്റ്സുമായി തങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും, തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗഗീകരിച്ചാൽ അവരോടൊപ്പം തുടരുന്നതിൽ തടസമൊന്നുമില്ലെന്നും ദേബബ്രത വ്യക്തമാക്കി.
The post ബഷുന്ധര ഗ്രൂപ്പുമായി ചർച്ചകൾ തുടങ്ങി; സ്ഥിരീകരണവുമായി ഈസ്റ്റ് ബംഗാൾ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/VWZkj3H
via IFTTT
No comments:
Post a Comment