
ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിലൊരാളായ മഹേള ജയവർധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണെന്ന് സൂചന. ലങ്കയുടെ കൺസൾട്ടിങ് കോച്ച് കൂടിയായ ജയവർധനെയ്ക്ക് ദേശീയ ടീമിനോട് ഉത്തരവാദിത്വമില്ല എന്നാണ് ആരോപണം. ലങ്കൻ മാധ്യമങ്ങളും മുൻതാരങ്ങളും ജയവർധനയ്ക്കെതിരെ തിരിഞ്ഞതായാണ് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്ട്രേലിക്കെതിരേയും ഇന്ത്യക്കെതിരേയും ലങ്ക പരമ്പരകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ജയവർധനയെക്കെതിരെ വിമർശനം ശക്തമാകുന്നത്. ലങ്കയിലെ പ്രശസ്ത ക്രിക്കറ്റ് ലേഖകനായ റെക്സ് ക്ലെമെന്റെ സൺഡേ ഐലൻഡിനായി എഴുതിയ എഡിറ്റോറിയലിൽ ജയവർധനയ്ക്ക് ദേശീയ ടീമിനോടുള്ള ഉത്തരവാദിത്വം ചോദ്യം ചെയ്തു.
ഓസ്ട്രേലിയക്കും ഇന്ത്യക്കുമെതിരായ പരമ്പരകൾ കടുപ്പമേറിയതാണെന്നത് ശരി തന്നെ, പക്ഷെ കളിക്കാർക്ക് ആവശ്യമുള്ള നേരത്തെ ജയവർധനെയുടെ സാന്നിധ്യം ഡ്രെസ്സിങ് റൂമിൽ ഇല്ല, അദ്ദഹം ഓൺലൈനായി നിർദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്, മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ കൂടിയായ ജയവർധനയെ അവർ ഐപിഎൽ അടുത്തുനിൽക്കുന്ന അവസരത്തിൽ ദേശീയ ടീമിനൊപ്പം ചേരാൻ അനുവദിക്കില്ല, ക്ലെമെന്റെ എഴുതി
ചില മുൻ ലങ്കൻ താരങ്ങളും ജയവർധനെയിൽ തൃപ്തനല്ല എന്നാണ് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ജയവർധനെ വളരെ തിരക്കുള്ള മനുഷ്യനാണ്, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ട്, ദേശീയ ടീമിന്റെ ഭാഗമാകുമ്പോൾ അത് പൂർണ ആത്മാർഥയോടെ ചെയ്യണം, പൂർണായും ദേശീയ ടീമിന് മാത്രം സമർപ്പിച്ച് പ്രവർത്തിക്കണം, പക്ഷെ ജയവർധനെയിൽ നിന്ന് അത് ലഭിക്കുന്നില്ല, പേര് വെളിപ്പെടുത്താത്ത മുൻ താരം ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.
The post ദേശീയ ടീമിനോട് ഉത്തരവാദിത്വമില്ല; ജയവർധനെയ്ക്കെതിരെ ലങ്കയിൽ പടയൊരുക്കം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/GJR8FUd
via IFTTT
No comments:
Post a Comment