75വയസെന്ന പ്രായ പരിധി; സംസ്ഥാന സമിതിയിൽ നിന്നൊ‌ഴിവാക്കാൻ കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, February 28, 2022

75വയസെന്ന പ്രായ പരിധി; സംസ്ഥാന സമിതിയിൽ നിന്നൊ‌ഴിവാക്കാൻ കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ

സിപിഎം സംസ്ഥാന സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയ കാര്യം സ്ഥിരീകരിച്ച് ജി സുധാകര . കത്ത് കൊടുത്ത വിവരം ഇതുവരെ പുറത്ത് ആരോടും പറഞ്ഞിട്ടില്ല. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ജി സുധാകരൻ അറിയിച്ചു .

75വയസെന്ന പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെയായിരുന്നു സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ജി സുധാകരൻ കത്ത് നൽകിയത്. ഒരുപക്ഷെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയത്. അതേസമയം,സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിൽ ആണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.



from ഇ വാർത്ത | evartha https://ift.tt/BKPQSMT
via IFTTT

No comments:

Post a Comment

Post Bottom Ad

Pages