
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിനിടെ ചെന്നൈയിൻ എഫ്സി നേരിട്ട ഏറ്റവും വലിയ തിരിച്ചടി വിങ്ങർ ലാലിയൻസുല ചാങ്തെ ക്ലബ് വിട്ടതാണ്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ മുംബൈ സിറ്റിയിലേക്ക് ലോണിൽ പോയ ചാങ്തെ, സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മുംബൈയുമായി കരാർ ഒപ്പുവയ്ക്കും.
ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാളായ ചാങ്തെയെ കൈവിട്ടെങ്കിലും ഒത്ത പകരക്കാരനെ ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ് ചെന്നൈയിൻ. ദ ബ്രിഡ്ജിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട് സ്വദേശി തന്നെയായ അലക്സാണ്ടർ റൊമാരിയോ ജെസുരാജിനെ ടീമിലെത്തിക്കാനാണ് ചെന്നൈയിന്റെ നീക്കം.
25-കാരനായ ജെസുരാജ് നിലവിൽ ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുടെ ഭാഗമാണ്. ബ്രിഡ്ജിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ മെയിൽ ജെസുരാജിന്റെ ഗോവയുമായുള്ള കരാർ അവസാനിക്കും. ഇത് പുതുക്കാൻ സാധ്യതയില്ല. ഇതോടെ ഫ്രീ ഏജന്റാകുന്ന ജെസുരാജ് ചെന്നൈയിനിലേക്ക് കളം മാറ്റും. മൂന്ന് വർഷത്തെ കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ ചെന്നൈയിനും ജെസുരാജും തമ്മിൽ ധാരണയായെന്നും റിപ്പോർട്ടിലുണ്ട്.
ദിണ്ഡിഗലിൽ നിന്നുള്ള ജെസുരാജ് ഐ-ലീഗ് ക്ലബ് ചെന്നൈ സിറ്റിക്കായി നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 2018-19 സീസണിൽ ക്ലബിനെ ഐ-ലീഗ് ജേതാക്കളാക്കുന്നതിൽ ജെസുരാജ് നിർണായക പങ്ക് വഹിച്ചു. പിന്നീട് 2019-20 സീസണിൽ മോഹൻ ബഗാനൊപ്പവും ജെസുരാജ് ഐ-ലീഗ് കിരീടമുയർത്തി.
The post ചാങ്തെയുടെ പകരക്കാരനെ കണ്ടെത്തി ചെന്നൈയിൻ; വരുന്നത് ഗോവ സൂപ്പർതാരം..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/igwDBxq
via IFTTT
No comments:
Post a Comment