രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍; റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, February 28, 2022

രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍; റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍

കഴിഞ്ഞ ദിവസം നടന്ന റഷ്യ- ഉക്രൈന്‍ ആദ്യ ഘട്ട സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ബെലാറൂസില്‍ നടന്ന ചര്‍ച്ച നീണ്ടത്. രണ്ടു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ ഇനിയും തുടരും.

ഇനിയുള്ള ദിവസങ്ങളില്‍ രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും നടക്കുക. അതേസമയം ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.

റഷ്യ അടിയന്തിരമായി സൈന്യത്തെ പിന്‍വലിക്കണമെന്നും, ജനവാസ മേഖലകള്‍അടക്കം ആക്രമിക്കപ്പെടുന്നതിന് തെളിവുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/P2OE7Gc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages