നാളെ ജയിച്ചേപറ്റു; ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, February 28, 2022

നാളെ ജയിച്ചേപറ്റു; ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന്റെ ലീ​ഗ് ഘട്ടം ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. വളരെ കുറച്ച് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലും ഹൈദരബാദ് എഫ്സി മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ജെംഷദ്പുർ എഫ്സി, എടികെ മോഹൻ ബ​ഗാൻ, മുംബൈ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ് എന്നീ നാല് ടീമുകൾ തമ്മിലാണ് ഇനി പ്ലേ ഓഫിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾക്കായുള്ള മത്സരം.

നിലവിൽ 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരം കൂടിയാണിനി ബ്ലാസ്റ്റേഴ്സിനുള്ളത്. അതിൽ നാളെ നടക്കുന്ന പോരാട്ടം പ്ലേ ഓഫിനായി പോരാടുന്ന മുംബൈ സിറ്റിയായിട്ട് കൂടിയാണ്. മറ്റൊന്ന് എഫ്സി ​ഗോവയുമായും. ഈ രണ്ട് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് നാല് പോയിന്റ് കിട്ടിയാലെ ബ്ലാസ്റ്റേഴ്സിന് സ്വന്തം നിലയിക്ക് പ്ലേ ഓഫ് യോ​ഗ്യത നേടാനാകു. അതല്ലെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം.

നാളെ മുംബൈ സിറ്റിക്കെതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും നിർണായകം. ഈ മത്സരം വിജയിക്കാനായാൽ ​ഗോവയ്ക്കെതിരായ അവസാന മത്സരത്തിൽ സമനില നേടിയാലും 34 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം. നാളെ വിജയിച്ചാൽ പിന്നീട് മുംബൈയും ബ്ലാസ്റ്റേഴ്സും 34 പോയിന്റിൽ ഒപ്പത്തിനൊപ്പം വന്നാലും നേർക്ക് നേർ പോരാട്ടത്തിലെ മികവിൽ ബ്ലാസ്റ്റേഴ്സ് മുന്നേറും. സീസണിൽ മുമ്പ് കൊമ്പുകോർത്തപ്പോൾ മുംബൈയെ ആധികാരികമായി തകർത്തതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്. പ്രതിരോധനിരയിൽ റൂയിവ ഹോർമിപാം തിരിച്ചെത്തിയതിന്റെ ഉണർവും ബ്ലാസ്റ്റേഴ്സിനുണ്ട്.

നാളെ മുംബൈയോട് സമനില വഴങ്ങിയാൽ പിന്നെ ​ഗോവയ്ക്കെതിരായ പോരാട്ടം ജയിച്ചാൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷിക്കാവും. അപ്പോഴും അവസാന മത്സരം മുംബൈ വിജയിക്കാതിരിക്കുകയും വേണം. അതേസമയം നാളെ മുംബൈയോട് പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിക്കും.

The post നാളെ ജയിച്ചേപറ്റു; ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Nl4JLgW
via IFTTT

No comments:

Post a Comment

Post Bottom Ad

Pages