
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പ് തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടി നൽകി സൂപ്പർതാരം ജേസൺ റോയി ടൂർണമെന്റിൽ നിന്ന് പിന്മാറി. ദീർഘനാൾ ബയോബബിളിൽ കഴിയേണ്ടതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കുറി ഐപിഎല്ലിൽ പുതിയതായി ഉൾപ്പടുത്തിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് രണ്ട് കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് റോയിയെ ഒപ്പം കൂട്ടിയത്. എന്നാൽ കഴിഞ്ഞ ആഴ്ച തന്നെ താരം, ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ടീമിനെ അറിയിച്ചതായാണ് സൂചന. അതേസമയം ടൈറ്റൻസ്, റോയിക്ക് പകരക്കാരനെ ഇതുവരെ കണ്ടെത്തിയില്ല എന്നും സൂചനകളുണ്ട്. അടുത്തിടെ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ശേഷം റോയി ഐപിഎല്ലിൽ നിന്ന് പിന്മാറുന്നത് ടൈറ്റൻസിന് കനത്ത തിരിച്ചടിയാണ്.
ഇതാദ്യമായല്ല ഐപിഎല്ലിൽ ഒരു ടീമിന്റെ ഭാഗമായശേഷം റോയി പിന്മാറുന്നത്. 2020-ലെ ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസ് റോയിയെ ഒന്നരക്കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റോയി ഐപിഎല്ലിൽ നിന്ന് പിന്മാറുകയായിരുന്നു.
The post സൂപ്പർതാരം ഐപിഎല്ലിൽ നിന്ന് പിന്മാറി; ഗുജറാത്തിന് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/48X2eYM
via IFTTT
No comments:
Post a Comment