റഷ്യക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ ഉക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു.
റഷ്യൻ പ്രസിഡന്റ് പുടിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നും ഉക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഉക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു
എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് യാതൊരു ധാരണയും ഇല്ലെന്നും അമേരിക്ക നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് പറഞ്ഞ അദ്ദേഹം പുടിനെ സ്വേച്ഛാധിപതിയെന്നും വിമർശിച്ചു. അതെസമയം, കീവിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു. ഈ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങൾക്ക് സമീപം ഉള്ളവർ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/BR6QnUo
via IFTTT
No comments:
Post a Comment